കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്ന് മൊബൈല്‍ഫോണുകള്‍ പിടിച്ചു; ഒളിപ്പിച്ചത് തെങ്ങിന് മുകളില്‍


കണ്ണൂർ സെൻട്രൽ ജയിൽ | Screengrab: Mathrubhumi News

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചൊവ്വാഴ്ചയും മൂന്ന് മൊബൈല്‍ഫോണ്‍ പിടിച്ചു. ജയിലുദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍പരിശോധനയ്ക്കിടെ ഉയരം കുറഞ്ഞ തെങ്ങിനുമുകളില്‍ ഒളിപ്പിച്ചനിലയിലാണ് ഫോണുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ജയിലിലേക്ക് ലഹരി കടത്താന്‍ ശ്രമിച്ച ഒരാളെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച സൂചന പ്രകാരമാണ് ആറാം ബ്ലോക്കിന് സമീപം മിന്നല്‍പരിശോധന നടത്തി മൊബൈല്‍ഫോണ്‍ കണ്ടെത്തിയത്. അടുത്തിടെ ദേശീയതലത്തില്‍ റെയ്ഡില്‍ പിടിയിലായവരെ പാര്‍പ്പിച്ച ബ്ലോക്കിന് സമീപമാണ് മൊബൈല്‍ഫോണ്‍ പിടിച്ചത്.



കണ്ണൂരില്‍ മുന്‍പ് നടന്ന ഒരു കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള ആളും റെയ്ഡില്‍ പിടിയിലായിരുന്നു. അയാളാണ് ഫോണ്‍വിളിച്ചതെന്ന സൂചന ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ലഹരിക്കടത്തുകാരനെ ജയിലില്‍നിന്ന് വിളിച്ച ഫോണ്‍ ഇപ്പോഴും കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ ജയിലില്‍ ഇനിയും ഫോണ്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകാമെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്.

Content Highlights: mobile phones seized from kannur central jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented