കൂടുതല്‍ യുവതികളുടെ ദൃശ്യം പകര്‍ത്തിയെന്ന് സംശയം; മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും


ദേവി സ്‌കാൻസിൽ കരിയോയിൽ ഒഴിക്കുന്നു, ശാഖയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതി അംജിത്ത് | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: സ്‌കാനിങ് സെന്ററില്‍ യുവതിയുടെ ദൃശ്യം പകര്‍ത്തിയ കേസില്‍ പ്രതി അംജിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ലാബ് നടത്തിപ്പുകാരും ഡോക്ടര്‍ന്മാരും തമ്മില്‍ ധാരണയെന്ന് ആരോഗ്യ വകുപ്പിന് മുന്‍പും പരാതി ലഭിച്ചിരുന്നു. ദേവി സ്‌കാന്‍സ് തിരുവനന്തപുരം ശാഖയിലെ ജീവനക്കാരനായിരുന്നു കടക്കല്‍ സ്വദേശിയായ പ്രതി അംജിത്ത്.

അടൂരില്‍ രണ്ട് മാസം മുന്‍പ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഇയാള്‍ സ്ഥലംമാറ്റം ലഭിച്ച് ഇവിടേക്ക് എത്തിയത്. കഴിഞ്ഞദിവസം യുവതിക്ക് ദുരനുഭവം ഉണ്ടായതിന് സമാനമായി മറ്റ് യുവതികളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഒപ്പം തന്നെ മറ്റ് ആര്‍ക്കെങ്കിലുംപങ്കുവെക്കാനും സാധ്യതയുള്ളതായി പോലീസ് കരുതുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അംജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചത്.ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകും. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. ലാബുമായി ബന്ധപ്പെട്ട് മറ്റ് പരാതികളും ആരോഗ്യ വകുപ്പിന് മുന്‍പ് ലഭിച്ചിരുന്നു.

ഡോക്ടര്‍മാരും ദേവി ലാബും തമ്മിലുള്ള ധാരണ സംബന്ധിച്ചായിരുന്നു പരാതികള്‍. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഗയനക്കോളജി വിഭാഗത്തില്‍ എത്തുന്നവരെ സ്‌കാനിങ്ങിനായി ദേവി ലാബിലേക്ക് അയക്കുന്നുവെന്നതാണ് ഇത് സംബന്ധിച്ച് പരാതി. ദേവി സ്‌കാനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടും മറ്റൊരു ലാബില്‍ പോയി പരിശോധന നടത്തിയതിന് ഫലവുമായി എത്തിയപ്പോള്‍ മോശമായി പെരുമാറി എന്നതാണ് പരാതിയുടെ അടിസ്ഥാനം.

സ്‌കാനിങ് കേന്ദ്രത്തില്‍ കരിയോയില്‍ ഒഴിച്ച് പ്രതിഷേധം

സമീപത്തെ ദേവി സ്‌കാനിങ് കേന്ദ്രത്തില്‍ റേഡിയോഗ്രാഫര്‍ ഒളിക്യാമറവെച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത് . ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി. സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. രാവിലെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിലാണ് ആദ്യം സ്‌കാനിങ് സെന്ററിനു മുമ്പില്‍ സമരം നടന്നത്. ഒന്നര മണിക്കൂറിനുശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകര്‍ സ്‌കാനിങ് കേന്ദ്രത്തിന്റെ ഗ്ലാസുകളിലും ഭിത്തിയിലും കരിഓയില്‍ ഒഴിച്ചു.

കേന്ദ്രത്തിന്റെ മുകള്‍നിലയില്‍ കയറി മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും പുറത്തേക്കെറിഞ്ഞു. ഇതോടെ അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെയും സി.ഐ. ടി.ഡി. പ്രജീഷിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകരെ പിടിച്ചുമാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പോലീസുമായി അല്‍പ്പനേരം ഉന്തുംതള്ളുമുണ്ടായി. സ്‌കാനിങ് കേന്ദ്രത്തിന് പുറത്ത് അലങ്കരിക്കാന്‍ തൂക്കിയിട്ടിരുന്ന ബള്‍ബുകള്‍ മിക്കതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

പ്രധാനവാതില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്റെ നേതൃത്വത്തില്‍ ചങ്ങലയും താഴും ഉപയോഗിച്ച് പൂട്ടി. വാതില്‍ പൂട്ടുന്നത് അടൂര്‍ ഡിവൈ.എസ്.പി. തടയാന്‍ നോക്കിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ വാതില്‍ പൂട്ടുകയായിരുന്നു.സംഭവം സര്‍ക്കാര്‍ കൂടുതല്‍ ഗൗരവകരമായി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം സ്ഥലങ്ങളില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതായി ബി.ജെ.പി. അഭിപ്രായപ്പെട്ടു.

മന്ത്രി പോയി, പ്രതിഷേധം കനത്തു

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ലാബ് ഉദ്ഘാടനം കഴിഞ്ഞ് തിരികെ പോയശേഷമാണ് സമരം കനത്തത്. അടൂര്‍ വില്ലേജ് ഓഫീസിനു സമീപമായിരുന്നു ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സമ്മേളനം നടന്നത് എസ്.എന്‍.ഡി.പി. യോഗം അടൂര്‍ യൂണിയന്റെ ഹാളില്‍ വെച്ചായിരുന്നു.ഇതിനു സമീപമാണ് ദേവി സ്‌കാന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുമെന്ന അഭ്യൂഹം പടര്‍ന്നിരുന്നു. ഇതിനാല്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

Content Highlights: scanning centre, personal visuals, crime, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented