ജിത്തു, ഷറഫുദ്ദീൻ, നിജാസ്, അരുൺ
കളമശ്ശേരി: ഇടപ്പള്ളിയില്‍നിന്ന് 3,39,000 വില വരുന്ന ആറ് മൊബൈല്‍ ഫോണുകളും 9,000 രൂപ വില വരുന്ന മൂന്നു ജോഡി കാന്‍വാസ് ഷൂസും മോഷ്ടിച്ച രണ്ട് യുവാക്കളെയും ഇവ വിലയ്ക്കു വാങ്ങിയ മറ്റു രണ്ട് യുവാക്കളെയും കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
മുളന്തുരുത്തി പള്ളിത്താഴം ഏലിയാട്ടയില് വീട്ടില്‍ ജിത്തു (26), തൃക്കാക്കര തോപ്പില്‍ വലിയപറമ്പില്‍ വീട്ടില്‍ ഷറഫുദ്ദീന് (21), ഏലൂര്‍ പയ്യപ്പള്ളി വീട്ടില്‍ അരുണ്‍ ബാബു (28), കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി പൂക്കാട്ട് വീട്ടില്‍ നിജാസ് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത് .
ഇടപ്പള്ളി എ.കെ.ജി. വായനശാല റോഡിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളുടെ 3,39,000 രൂപ വില വരുന്ന ആറ് മൊബൈല്‍ ഫോണുകളും 9,000 രൂപ വിലയുള്ള മൂന്ന് ജോഡി കാന്‍വാസ് ഷൂസും ജിത്തുവും ഷറഫുദ്ദീനും കൂടി 27- ന് മോഷ്ടിച്ചു. ഇവര്‍ ഇത് അരുണ്‍ ബാബുവിനും നിജാസിനും വില്‍ക്കുകയായിരുന്നു.
പത്തടിപ്പാലത്ത് ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന ജിത്തുവിനെയും ഷറഫുദ്ദീനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അരുണ്‍ ബാബുവിനും നിജാസിനുമാണ് മോഷണ മുതല്‍ വില്‍പ്പന നടത്തിയതെന്ന് അറിഞ്ഞത്. വൈക്കത്തുനിന്ന് 30-ന് രാത്രിയാണ് അരുണ്‍ ബാബുവിനെയും നിജാസിനെയും പിടികൂടിയത്. കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മുതല്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: mobile phone and shoes theft four arrested in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..