ലിബിൻ രാജ
നാഗര്‍കോവില്‍: കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അയക്കോട് പഞ്ചായത്ത് പ്രസിഡന്റും എ.െഎ.ഡി.എം.കെ. പ്രാദേശിക നേതാവുമായ നാഗര്‍കോവില്‍ സിയോന്‍ തെരുവിലെ പി.ടി.ചെല്ലപ്പന്റെ മകന്‍ സി.എസ്.ലിബിന്‍ രാജ(23)യാണ് കൊല്ലപ്പെട്ടത്.
നിയമ വിദ്യാര്‍ഥിയായ ലിബിന്‍ രാജയെ കഴിഞ്ഞ നാല് മുതല്‍ കാണാതായിരുന്നു. ചെല്ലപ്പന്റെ പരാതിയെ തുടര്‍ന്ന് നേശമണി നഗര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, തിങ്കളാഴ്ച ചെല്ലപ്പനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതനാണ് ലിബിന്‍ രാജയെ കുഴിച്ചിട്ടിരിക്കുന്ന വിവരം അറിയിച്ചത്. പഴവൂരില്‍ നാലുവരിപ്പാതയ്ക്കു സമീപത്താണ് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചൊവ്വാഴ്ച രാവിലെ റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ പോലീസ് മൃതദേഹം പുറത്തെടുത്തു.
മൃതദേഹപരിശോധന നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മുന്‍വിരോധം കാരണം ലിബിന്‍ രാജയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നു. പോലീസ് അന്വേഷണം തുടരുന്നു.
Content Highlights: missing youth body found in nagarcoil
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..