രമാദേവി
പത്തനംതിട്ട: രണ്ടുദിവസം മുന്‍പ് കാണാതായ വീട്ടമ്മയെ പമ്പാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പ്രക്കാനം സ്വദേശി രമാദേവി(60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയ്ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പമ്പാനദിയില്‍ മൃതദേഹം കണ്ടത്.
തിങ്കളാഴ്ച രാവിലെ ക്ഷേമനിധി ഓഫീസിലേക്കെന്ന് പറഞ്ഞാണ് രമാദേവി വീട്ടില്‍നിന്ന് പോയത്. മൊബൈല്‍ഫോണും കൊണ്ടുപോയിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിവിധകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് രമാദേവി ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ഓട്ടോഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഇവിടെനിന്ന് രമാദേവി എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസില്‍ വിപുലമായ അന്വേഷണം തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ രമാദേവിയുടെ മൃതദേഹം പമ്പാനദിയില്‍ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: missing woman found dead in pampa river aranmula sathrakkadavu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..