അഞ്ചുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ കണ്ടെത്തി; തുമ്പായത് ഇലന്തൂര്‍ നരബലിക്ക് ശേഷമുള്ള പുനരന്വേഷണം


ആറന്മുളയില്‍നിന്ന് പോയശേഷം ഇവര്‍ ബെംഗളൂരുവില്‍ ഒരുവര്‍ഷം ഹോം നഴ്‌സായി ജോലി ചെയ്തു. പിന്നീട് കോട്ടയത്ത് എത്തി യുവാവിനോടൊപ്പം മറ്റൊരു പേരില്‍ താമസിക്കുകയായിരുന്നു

Representative Image| Photo: Gettyimages

കോഴഞ്ചേരി: ആറന്മുളയില്‍നിന്ന് അഞ്ചുവര്‍ഷത്തിനു മുമ്പ് കാണാതായ യുവതിയെ കോട്ടയം കൊടുങ്ങൂരില്‍നിന്ന് കണ്ടെത്തി. ആറന്മുള തെക്കേമലയില്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് താമസിക്കുന്നതിനിടെ 2017 ജൂലായ് മാസമാണ് ക്രിസ്റ്റീനാളിനെ (26) കാണാതായത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇലന്തൂര്‍ നരബലിക്കുശേഷം, കാണാതായ സ്ത്രീകളുടെ കേസുകള്‍ പുനരന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. ആറന്മുളയില്‍നിന്ന് പോയശേഷം ഇവര്‍ ബെംഗളൂരുവില്‍ ഒരുവര്‍ഷം ഹോം നഴ്‌സായി ജോലി ചെയ്തു. പിന്നീട് കോട്ടയത്ത് എത്തി യുവാവിനോടൊപ്പം മറ്റൊരു പേരില്‍ താമസിക്കുകയായിരുന്നു.



ഈ കാലയളവില്‍ തമിഴ്‌നാട്ടിലുള്ള ബന്ധുക്കളുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. യുവതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. പത്തനംതിട്ട ഡിവൈ.എസ്.പി. കെ.നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.കെ. മനോജ്, എസ്.ഐ. ഹരീന്ദ്രന്‍ നായര്‍, എ.എസ്.ഐ. സജീഫ് ഖാന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: missing woman found after five years ago


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented