ജെസി ജോസ്
അമ്പലപ്പുഴ: ബുധനാഴ്ച രാവിലെമുതല്‍ കാണാതായ വീട്ടമ്മയെ വീടിനുസമീപമുള്ള പറമ്പില്‍ തീപ്പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പറവൂര്‍ ആയിരംതൈ വളപ്പില്‍ ജെസി ജോസ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്വയം തീകൊളുത്തി മരിച്ചതാണെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചേ രണ്ടിനും രാവിലെ ഏഴിനുമിടയിലാണ് ഇവരെ വീട്ടില്‍നിന്നു കാണാതായത്. ബന്ധുക്കള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസും ബന്ധുക്കളും ഇവര്‍ക്കുവേണ്ടി അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണു കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞകുപ്പിയും തീപ്പെട്ടിയും സമീപത്തുനിന്നു കണ്ടെടുത്തു. ദേഹത്ത് 95 ശതമാനം പൊള്ളലേറ്റിരുന്നു. പുന്നപ്ര പോലീസ് മേല്‍നടപടി സ്വീകരിച്ചശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
ഭര്‍ത്താവ്: ജോസുകുട്ടി. മക്കള്‍: ജോഷ്ണി ജോസ്, ജോബിന് ജോസ്. മരുമകന്: ജോമോന്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: missing woman charred body found in amabalappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..