മഹാന്ദേഷ്
മംഗളൂരു: ബെംഗളൂരു സ്വദേശിയായ യുവാവിനെ മംഗളൂരു തൊക്കോട്ടെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എ.എസ്.മഹാന്ദേഷി(36)ന്റെ അഴുകിയ മൃതദേഹമാണ് തൊക്കോട്ടെ വീട്ടുകിണറ്റില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും ഉള്ളാള്‍ പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 30ന് ബെംഗളൂരുവില്‍നിന്ന് വന്ന മഹാന്ദേഷ് അന്ന് രാത്രിയാണ് തൊക്കോട്ടുള്ള ഹോട്ടലില്‍ മുറിയെടുത്തത്. അര്‍ധരാത്രിയോടെ ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുപോയി. പിന്നീട് തിരിച്ചുവന്നില്ല.
അടുത്ത ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും ഇയാളെ കാണാതായതോടെ ഹോട്ടലധികൃതര്‍ മുറി തുറന്നു നോക്കുകയായിരുന്നു. തുടര്‍ന്ന് ഉള്ളാള്‍ പോലീസില്‍ പരാതി നല്കി. അതേസമയം, മഹാന്ദേഷിന്റെ സഹോദരിയും ഇദ്ദേഹത്തെ കാണാനില്ലെന്ന് ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ചയാണ് തൊക്കോട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുകിണറില്‍നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഉള്ളാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: missing man found dead in a well in mangaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..