അറിയുന്നോ രാഹുല്‍, അച്ഛന്റെ വേര്‍പാട് ? കാണാതായ രാഹുലിന്റെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍


എ.ആർ. രാജു, രാഹുൽ (ഫയൽ ചിത്രം)

ആലപ്പുഴ: പതിനേഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ നഗരത്തില്‍നിന്നു കാണാതായ ഏഴുവയസ്സുകാരന്‍ രാഹുലിന്റെ അച്ഛനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ രാഹുല്‍നിവാസില്‍ എ.ആര്‍. രാജു (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. ഭാര്യ മിനി ജോലിക്കുപോയിരുന്ന സമയത്താണു സംഭവമെന്ന് പോലീസ് പറഞ്ഞു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു.

ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്ന് ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. രാജു ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകീട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. 2005 മേയ് 18-നാണ് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് നീതി സ്റ്റോര്‍ ജീവനക്കാരിയാണ് ഭാര്യ മിനി. മകള്‍ ശിവാനി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

അറിയുന്നോ രാഹുല്‍, അച്ഛന്റെ വേര്‍പാട് ?

രാഹുല്‍ നീ അറിയുന്നുണ്ടോ, നിനക്കായി കാത്തിരുന്ന അച്ഛന്‍ ഈ ലോകത്തുനിന്നു വിടവാങ്ങിയത്? കെട്ടുകഥപോലുള്ള നിന്റെ തിരോധാനത്തിനുശേഷം പതിനേഴുവര്‍ഷം നിനക്കായി കാത്തിരുന്നാണ് അച്ഛന്റെ മടക്കം. ഞായറാഴ്ച വൈകീട്ടാണ് നിന്റെ അച്ഛന്‍ രാജു ജീവിതം സ്വയം അവസാനിപ്പിച്ചത്. ഇപ്പോഴും നിനക്കായുള്ള കാത്തിരിപ്പിലാണ് നീ ഇതുവരെ കാണാത്ത സഹോദരി ശിവാനി ഉള്‍പ്പെടെയുള്ളവര്‍.

സംസ്ഥാനമാകെ വര്‍ഷങ്ങളോളം ചര്‍ച്ചചെയ്ത തിരോധാനമാണ് ആലപ്പുഴ ആശ്രമം വാര്‍ഡ് എ.ആര്‍. രാജുവിന്റെയും മിനിയുടെ മകന്‍ രാഹുലിന്റേത്. 2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെ യാണ് ഏഴു വയസ്സുകാരനായ രാഹുലിനെ കാണാതായത്. രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലംകണ്ടില്ല. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ.യുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.

ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഫലമില്ലാതായതോടെ 2013-ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചു. ഇതു ചോദ്യംചെയ്തു ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യംചെയ്തില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.

അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് 2015-ല്‍ സി.ബി.ഐ. കോടതിക്കു റിപ്പോര്‍ട്ടു നല്‍കി. ഇനിയൊന്നും ചെയ്യാനില്ലെന്ന സി.ബി.ഐ.യുടെ വാദം കോടതി അംഗീകരിച്ചു. എങ്കിലും ഒരുനാള്‍ രാഹുല്‍ മടങ്ങിവരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിന്റെ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം അദ്ദേഹത്തെ മാനസികമായും തകര്‍ത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Watch Video

Content Highlights: Missing child Rahul's father was found dead: Disappearance of Rahul Raju, Rahul case, Rahul missing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented