പ്രതീകാത്മക ചിത്രം | ANI
രാജ്കോട്ട്: ഗുജറാത്തിലെ ജാംനഗറില്‍ കാണാതായ 12 വയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ആലിരാജ്പുര് സ്വദേശിയായ 12 വയസ്സുകാരന്റെ മൃതദേഹമാണ് ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ആറുവര്‍ഷമായി ജാംനഗറില്‍ കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളുടെ മകനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി എട്ടുമണിയോടെ വീടിന് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ മറ്റൊരിടത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കരിമ്പ് മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രാഥമികനിഗമനം. തലയില്‍ ഉള്‍പ്പെടെ മുറിവുകളുണ്ടെന്നും ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയിലാണ് മൃതദേഹം കണ്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Content Highlights: missing boy found killed in jamnagar gujarat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..