അപകടത്തിൽ മരിച്ച അൻസി കബീർ, അഞ്ജന ഷാജൻ, മുഹമ്മദ് ആഷിഖ്
കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട് ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്കെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്കി. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാനാണ് ഒന്നാം പ്രതി. വാഹനത്തെ അമിത വേഗത്തില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനാണ് രണ്ടാം പ്രതി. റോയ് ജെ. വയലാട്ട് മൂന്നാം പ്രതിയും.
അബ്ദുല്‍ റഹ്മാന് മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ചതും സൈജു തങ്കച്ചന് ഈ വാഹനത്തെ ദുരുദ്ദേശ്യത്തോടെ അമിത വേഗത്തില്‍ പിന്തുടര്‍ന്നതുമാണ് അപകടത്തിനു കാരണമായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 1120 പേജുള്ള കുറ്റപത്രമാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നത്.
57 രേഖകള്‍ ഇതിനൊപ്പമുണ്ട്. 2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പാലാരിവട്ടം ബൈപ്പാസിലുണ്ടായത്. മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്, ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന് പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികളും കുറ്റങ്ങളും
ഒന്നാം പ്രതി അബ്ദുല്‍ റഹ്മാന്: മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി. മനപ്പൂര്‍വമല്ലാത്ത നരഹത്യ.
രണ്ടാം പ്രതി സൈജു എം. തങ്കച്ചന് : മോശം വിചാരത്തോടെ ഒന്നാം പ്രതിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തെ അമിത വേഗത്തില്‍ പിന്തുടര്ന്നു. നരഹത്യക്കിടയാക്കി. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അമിത വേഗത്തില്‍ വാഹനമോടിക്കുക, മോശം വിചാരത്തോടെ സ്ത്രീകളെ പിന്തുടരുക.
.jpg?$p=9396e2d&&q=0.8)
മൂന്നാം പ്രതി റോയ് ജെ. വയലാട്ട്: മോശം വിചാരത്തോടെ ഒന്നാം പ്രതിയെയും സുഹൃത്തുക്കളെയും സമീപിച്ചു. ഇതിനായി രണ്ടാം പ്രതിക്ക് പ്രേരണ നല്കി. ഒന്നാം പ്രതിയോടൊപ്പം ഉണ്ടായിരുന്ന യുവതികളും യുവാവും മരിച്ച വിവരമറിഞ്ഞ് നമ്പര്‍ 18 ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നീക്കം ചെയ്തു. തെളിവ് നശിപ്പിച്ചു. കുറ്റകൃത്യത്തിനു പ്രേരണ നല്‍കുക, തെളിവു നശിപ്പിക്കല്‍, മോശം വിചാരത്തോടെ സ്ത്രീകളെ പിന്തുടരുക എന്നിവയാണ് കുറ്റങ്ങള്‍.
നാലാം പ്രതി വിഷ്ണുകുമാര്‍:
അഞ്ചാം പ്രതി എം.ബി. മെല്വിന്:
ആറാം പ്രതി ലിന്സണ് റെയ്നോള്‍ഡ്:
ഏഴാം പ്രതി ഷിജുലാല്‍:
എട്ടാം പ്രതി എ.കെ. അനില്‍:
ഇവര്‍ മൂന്നാം പ്രതി റോയ് വയലാട്ടിന്റെ പ്രേരണയില്‍ നമ്പര്‍-18 ഹോട്ടലിലെ സി.സി.ടി.വി. ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു. മൂന്നാം പ്രതി റോയ് വയലാട്ടിനെ സഹായിച്ചു. തെളിവ് നശിപ്പിച്ചു.
Content Highlights: miss kerala winners ansi kabeer anjana shajan accident death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..