സൈജു പിന്തുടര്‍ന്നത് തെറ്റായ ഉദ്ദേശ്യത്തോടെ; മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം


അൻജന ഷാജൻ, അൻസി കബീർ. Photo: Instagram|dr.anjana_shajan & Instagram|ansi_kabeer

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.

സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മോഡലുകളുടെ വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നതും അപകടത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സൈജു തങ്കച്ചന്‍ തെറ്റായ ഉദ്ദേശ്യത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നമ്പര്‍ 18 ഹോട്ടലില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് റോയി വയലാട്ടും സൈജുവും മോഡലുകളോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണെന്നും അന്വേഷണസംഘം പറയുന്നു.

Also Read

'50 ലക്ഷം തരാം, റോയിക്ക് വേണ്ടി അഭിഭാഷകനെത്തി'; ...

നമ്പര്‍ 18 ഹോട്ടലിലെ അഞ്ച് ജീവനക്കാരും കേസിലെ പ്രതികളാണ്. തെളിവ് നശിപ്പിച്ചതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. റോയി വയലാട്ടിനെതിരേയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.

2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള ജേതാക്കളും മോഡലുകളുമായ അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവര്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മോഡലുകള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് മടങ്ങുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

Content Highlights: miss kerala ansi kabeer anjana shajan accident death case crime branch submitted charge sheet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented