'ചിന്തന്‍ ശിബിരി'ല്‍ വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍


പ്രതീകാത്മക ചിത്രം | PTI

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനേതാവിനെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. വിവേക് എച്ച്. നായരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.ബി. പുഷ്പലത അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായര്‍ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിവേകിനെതിരേ നടപടി സ്വീകരിച്ചത്.

അതേസമയം, വനിതാ നേതാവിന്റെ പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വിവേകിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിനെതിരേ നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

Content Highlights: misbehaving complaint by woman youth congress leader vivek h nair suspended from primary membership

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented