പ്രതീകാത്മക ചിത്രം/മാതൃഭൂമി
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസുകളില്‍ നാലുപേരെ അറസ്റ്റുചെയ്തു.
മൂന്നു കേസുകളിലായി പന്നിയൂര്‍ കാരക്കൊടിയിലെ മുഹമ്മദ് മുഹാദ് (20), എം.സിദ്ധീഖ് (32), മാവിച്ചേരിയിലെ കുണ്ടിലെപുരയില് അബ്ദുള്‍ ജുനൈദ് (30), കുപ്പം ഉളിയന്മൂലയിലെ ത്വയിബ്(32), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നതിനാണ് മുഹാദിന്റെ പേരില്‍ കേസ്.ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിനാണ് എം.സിദ്ധിഖിന്റെ പേരിലും കേസെടുത്തത്.
എട്ടുവയസ്സുകാരിയെ കടന്നുപിടിച്ചുവെന്നതിനാണ് ജുനൈദിനെ അറസ്റ്റുചെയ്തത്. ജുനൈദ് പീഡിപ്പിച്ച പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് കൂട്ടികൊണ്ടുവന്ന് ആള്‍ക്കൂട്ടത്തില്‍ നിര്‍ത്തിയെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസിലറിയിച്ചില്ലെന്നുമാണ് ത്വയിബിനെതിരേയുള്ള കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പോക്സോ കേസില്‍ അറസ്റ്റില്‍
ചക്കരക്കല്ല്: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇരിവേരി കരിമ്പിയില്പീടികക്ക് സമീപം അബ്ദുള്‍ റസാക്കിനെ (62) ചക്കരക്കല്ല് പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചത്. പ്രതിയെ തലശ്ശേരി സി.ജെ.എം. കോടതിയില്‍ ഹാജരാക്കി.
Content Highlights: minor girls raped in taliparamba kannur four arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..