കോട്ടയത്ത് വിദ്യാര്‍ഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത രണ്ടുപേർ അറസ്റ്റില്‍; അമ്മയും പിടിയില്‍


കുട്ടിയുടെ അമ്മ, നോക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് മകളെ പ്രദീപിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. വീട്ടില്‍ പലതവണ ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.

ജയേഷ്, പ്രദീപ്

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പലതവണ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടില്‍ ഭാഗത്ത് ജയേഷ് ഭവന്‍ വീട്ടില്‍ ജയേഷ് (30), പെരുമ്പായിക്കാട് ചെമ്മനംപടി ഭാഗത്ത് കുന്നുകാലായില്‍ വീട്ടില്‍ പ്രദീപ് (29) എന്നിവരെയും വിദ്യാര്‍ഥിനിയുടെ അമ്മയെയുമാണ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഷിജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

വീട്ടിലുണ്ടായ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഗാന്ധിനഗറിലുള്ള ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ ജയേഷ് വരാറുണ്ടായിരുന്നു. ഈ കാലയളവിലാണ് ഇയാള്‍ കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയത്. തുടര്‍ന്ന്, കുട്ടിയുടെ അകന്ന ബന്ധുവായ പ്രദീപ് സ്‌നേഹം നടിച്ച് വശത്താക്കി പീഡിപ്പിച്ചു. പിന്നീട് കുട്ടിയുടെ അമ്മ, നോക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് മകളെ പ്രദീപിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

വീട്ടില്‍ പലതവണ ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി പീഡനത്തിന് ഒത്താശചെയ്‌തെന്ന കുറ്റത്തിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റുചെയ്തത്. പ്രദീപിന്റെപേരില്‍ അയര്‍ക്കുന്നം, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.കാപ്പ നിയമനടപടി നേരിട്ട് രണ്ടുതവണ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടിട്ടുള്ളയാളാണ്.

ഗാന്ധിനഗര്‍ എസ്.ഐ.മാരായ എസ്.വിദ്യ, മാര്‍ട്ടിന്‍ അലക്‌സ്, പവനന്‍, എ.എസ്.ഐ. പദ്മകുമാര്‍, സി.പി.ഒ.മാരായ രാഗേഷ്, ഷീബ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

Content Highlights: minor girl raped in kottayam mother and two others arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented