16-കാരിയെ പീഡിപ്പിച്ച് അണ്ഡം വില്‍പ്പന: തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം


പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: ഈറോഡില്‍ 16-കാരിയെ പീഡിപ്പിച്ച് തുടര്‍ച്ചയായി അണ്ഡം വില്‍പ്പന നടത്തിയ സംഭവത്തില്‍ നാല് സ്വകാര്യ ആശുപത്രികള്‍ക്ക് പൂട്ട് വീഴും. ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഈറോഡ്, സേലം എന്നിവിടങ്ങളിലെ സുധാ ഹോസ്പിറ്റല്‍, ഹൊസൂരിലെ വിജയ് ഹോസ്പിറ്റല്‍, പെരുന്തുറ രാം പ്രസാദ് ഹോസ്പിറ്റല്‍ എന്നിവയാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. നിലവില്‍ ചികിത്സയിലുള്ള രോഗികളെ മാറ്റാന്‍ 15 ദിവസത്തെ സമയം ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അണ്ഡം വില്‍പ്പനയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികളെടുത്തത്. കുട്ടികള്‍ ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ചികിത്സാകേന്ദ്രങ്ങളായിരുന്ന ഇവയെല്ലാം സ്ഥിരമായി അടച്ചു പൂട്ടുകയും നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. കുറ്റം തെളിഞ്ഞാല്‍ 50 ലക്ഷം രൂപ പിഴയും 10 വര്‍ഷം തടവും ലഭിക്കാവുന്ന വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇതേ കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയ ഉന്നതതല സംഘം തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീകൃഷ്ണ, തിരുപ്പതിയിലെ മാതൃത്വ എന്നീ ആശുപത്രികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കുട്ടിക്ക് നേരെയുണ്ടായത് ക്രൂരപീഡനം

16 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനമാണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍. മാസം തോറും പലതവണയായി കുട്ടിയില്‍ നിന്നും അണ്ഡം ശേഖരിച്ചതായും സമിതി കണ്ടെത്തി.

21 മുതല്‍ 35 വയസ്സ് വരെയുള്ള ഒരു കുട്ടിയെ പ്രസവിച്ച സ്ത്രീയില്‍ നിന്നും മാത്രമാണ് അണ്ഡം എടുക്കേണ്ടത്. അതും സമ്മതമുണ്ടെങ്കില്‍ ഒരു തവണ മാത്രം. 16-കാരിയായ കുട്ടിക്ക് 21 വയസ്സ് പ്രായമുണ്ടെന്ന് പറഞ്ഞ് വ്യാജമായ ആധാര്‍ രേഖകള്‍ ഉള്‍പ്പെടെ നിര്‍മിച്ചാണ് അണ്ഡം വില്‍പ്പന നടന്നത്. കൂടാതെ വിവാഹിതയായി എന്നതിന് വ്യാജ രേഖ ചമച്ച് ഭര്‍ത്താവിന്റെ സ്ഥാനത്ത് ജോണ്‍ എന്ന ആളുടെ പേരും ചേര്‍ത്തു.

അമ്മയും രണ്ടാനച്ഛനുമാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കേസില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: minor girl raped for selling eggs four hospitals in tamilnadu will shut down

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented