തീവണ്ടിയില്‍ അച്ഛനൊപ്പം യാത്രചെയ്യവേ പെണ്‍കുട്ടിയോട് അതിക്രമം: അഞ്ചുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു


കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറി

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

കൊച്ചി: തീവണ്ടി യാത്രയ്ക്കിടെ പതിനാറുകാരിയോട് അതിക്രമം കാട്ടിയ അഞ്ചുപേരില്‍, മൂന്നുപേരെ എറണാകുളം റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ അമ്പതുവയസ്സ് പിന്നിട്ടവരാണ്. സീസണ്‍ ടിക്കറ്റുകാരായ ഇവര്‍ ഒളിവിലാണ്. പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ ട്രെയിനിലായിരുന്നു സംഭവം. തീവണ്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് സംഘം പിതാവിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയുടെ ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശ്ശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സി.സി.ടി.വി. ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പോലീസിന് കൈമാറിയിട്ടുണ്ട്.

ഉപദ്രവത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിന് മര്‍ദനമേറ്റിരുന്നു. രാത്രിയായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാര്‍ കുറവായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. ഇരിങ്ങാലക്കുട വരെയുള്ള സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്‌സോ കേസ് കൂടാതെ തീവണ്ടിയില്‍ അടിപിടിയുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്ന് ജോലിയിലുണ്ടായിരുന്ന ഗാര്‍ഡില്‍നിന്ന് റെയില്‍വേ വിശദീകരണം തേടി. ഇതര സംസ്ഥാനക്കാരനായ ഗാര്‍ഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇക്കാര്യം ഗാര്‍ഡ് രേഖപ്പെടുത്തുകയും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഘത്തിലെ ഒരാളുടെ സീസണ്‍ ടിക്കറ്റ് പാസിന്റെ ചിത്രമെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ആലുവ പിന്നിട്ട ശേഷമാണ് തന്നോട് പരാതി പറഞ്ഞതെന്നാണ് ഗാര്‍ഡിന്റെ വിശദീകരണം. എന്നാല്‍, ഇടപ്പള്ളിയിലെത്തിയപ്പോള്‍ത്തന്നെ ഗാര്‍ഡിനെ അറിയിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

Content Highlights: minor girl molested in train: five out of three accused identified

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented