ക്രൂരപീഡനം, കൊലപാതകം: കോഴിക്കോട്ട് നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം


1 min read
Read later
Print
Share

File Photo/Mathrubhumi

കോഴിക്കോട്: ക്രൂരമായ ശാരീരികപീഡനത്തെത്തുടര്‍ന്ന് നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മൂന്നാര്‍ ദേവികുളം സ്വദേശി ബീന എന്ന ഹസീന(50)യെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കേസിലെ ഒന്നാം പ്രതി ഗണേഷന്‍ ഇപ്പോഴും ഒളിവിലാണ്.

1991 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയില്‍നിന്ന് വളര്‍ത്താനെന്ന് പറഞ്ഞാണ് ബീന പെണ്‍കുട്ടിയെ ഏറ്റെടുത്തത്. തുടര്‍ന്ന് കേസിലെ ഒന്നാംപ്രതി ഗണേഷനും ബീനയും കുട്ടിയുമായി കോഴിക്കോട്ടെത്തി. ഇവിടെ വിവിധ ലോഡ്ജുകളില്‍ താമസിച്ചുവരുന്നതിനിടെ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചും പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ 15 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.കെ. രാജ്‌മോഹന്‍, വി.വി.നാരായണന്‍. ടി.എ. പീതാംബരന്‍, കെ.സതീഷ് ചന്ദ്രന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്, കെ.മുഹസിന എന്നിവര്‍ ഹാജരായി.


Content Highlights: minor girl killed in kozhikode accused gets life imprisonment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
advocate

1 min

കുടുംബത്തോടൊപ്പം ബാറില്‍ ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകന് മര്‍ദനം; ഇടിക്കട്ടകൊണ്ട്‌ മുഖത്തടിച്ചു

Oct 2, 2023


Police

1 min

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

Oct 2, 2023


man attacks wife

1 min

ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടി, കൈവിരല്‍ അറ്റു; കടന്നുകളഞ്ഞ യുവാവിനുവേണ്ടി തിരച്ചില്‍

Oct 2, 2023

Most Commented