പ്രതീകാത്മക ചിത്രം | മാതൃഭൂമി
കോഴിക്കോട്: വീട്ടില്‍നിന്ന് ആണ്‍സുഹൃത്തിന്റെ കൂടെ ഇറങ്ങിപ്പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും ചേവായൂര്‍ പോലീസ് പിടികൂടി.
പറമ്പില്‍ സ്വദേശി പാലത്തുപൊയിലില്‍ അബൂബക്കര്‍ നായിഫ് (18), മുഖദാര്‍ ബോറാ വളപ്പില്‍ അഫ്‌സല്‍ (19), കുളങ്ങരപ്പീടിക മന്നന്ത്രവില്‍പാടം മുഹമ്മദ് ഫാസില്‍ (18) എന്നിവരെയാണ് ചേവായൂര്‍ എസ്.ഐ. നിമിന്‍ കെ. ദിവാകരനും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ ഫോണ്‍ വിളിച്ച് വരുത്തുകയായിരുന്നുവെന്നും സുഹൃത്തിനൊപ്പം എത്തിയ യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും ചേവായൂര്‍ പോലീസ് പറഞ്ഞു. പന്തീരാങ്കാവ്, കാപ്പാട് ബീച്ച് എന്നിവിടങ്ങളില്‍ കറങ്ങുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെ നാലുപേരെയും പൂളക്കടവിനടുത്തുവെച്ച് പോലീസ് പിടികൂടി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബുധനാഴ്ച പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
എസ്.ഐ. മാരായ നിമിന്‍ കെ. ദിവാകരന്‍, വിനയന്‍, സീനിയര്‍ സി.പി.ഒ. രാജീവ് കുമാര്‍ പാലത്ത് എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.
Content Highlights: minor girl elopes with boyfriend in kozhikode three arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..