പരിക്കേറ്റ ഒമ്പതുവയസ്സുകാരിയും മാതാവും
കോഴിക്കോട്: താമരശ്ശേരിയില്‍ ഒമ്പത് വയസ്സുകാരിക്കും മാതാവിനും ക്രൂരമര്‍ദനം. കുട്ടിയുടെ പിതാവായ പരപ്പന്‍പൊയില്‍ സ്വദേശി ഷാജിയാണ് ഇരുവരെയും മര്‍ദിച്ചത്. മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചതായും തന്റെ ചെവി കടിച്ചുമുറിച്ചെന്നുമാണ് ഷാജിയുടെ ഭാര്യ ഫിനിയയുടെ മൊഴി. കുട്ടിയുടെ കൈ ഒടിച്ചതായും ഇവര്‍ ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. മകള്‍ സൈക്കിള്‍ ആവശ്യപ്പെട്ടതിനാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.
11 വര്‍ഷം മുമ്പായിരുന്നു ഷാജിയുമായുള്ള ഫിനിയയുടെ വിവാഹം. അന്ന് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഫിനിയയുടെ മാതാവ് ഫൗസിയയും ആരോപിച്ചു. കഴിഞ്ഞ ദിവസം സൈക്കിള്‍ വേണമെന്ന് കുട്ടി പറഞ്ഞതിന്റെ പേരില്‍ വീണ്ടും പ്രശ്‌നമുണ്ടായി. തുടര്‍ന്ന് ഫിനിയയും കുഞ്ഞും ഫിനിയയുടെ വീട്ടിലേക്ക് പോവാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായാണ് ഷാജി വീണ്ടും മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ച് മുറിക്കുകയും കുട്ടിയെ കട്ടിലിലേക്ക് തള്ളിയിടുകയുമായിരുന്നു. കുട്ടി ന്യൂഡില്‍സ് ഉണ്ടാക്കാനായി തിളപ്പിച്ച വെള്ളം ഇയാള്‍ കുട്ടിയുടെ ദേഹത്ത് ഒഴിച്ചെന്നും ഫൗസിയ പറഞ്ഞു. അതേസമയം, ഷാജി ഒളിവിലാണെന്നാണ് താമരശ്ശേരി പോലീസിന്റെ പ്രതികരണം.
Content Highlights: minor girl and her mother brutally attacked in thamarassery kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..