സ്വകാര്യചിത്രം പുറത്തുവിടുമെന്ന് ഭീഷണി, 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു


പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍നിന്ന് 50,000 രൂപയോളം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. 

പ്രതീകാത്മ ചിത്രം

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. അല്‍വാറിലെ കിഷന്‍ഗഡ് ബാസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍നിന്ന് 50,000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് കേസില്‍ മുഖ്യപ്രതിയായ സഹില്‍ 2021 ഡിസംബര്‍ 31നാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് അവര്‍ പറയുന്ന സ്ഥലത്ത് ചെല്ലണമെന്നും ഇല്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് പെണ്‍കുട്ടിയില്‍ നിന്ന് പലപ്പോഴായി 50,000 രൂപ സംഘം തട്ടിയെടുത്തതായും തുടര്‍ന്നും പീഡനത്തിന് ഇരയാക്കിയതായും പരാതിയില്‍ പറയുന്നു.

പിന്നീട് പ്രതികള്‍ ആവശ്യപ്പെട്ട പണം പെണ്‍കുട്ടിക്ക് നല്‍കാന്‍ സാധിക്കാതെ വന്നതോടെ പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തിറയുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒളിവിലുള്ള പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി.

Content Highlights: Minor gang-raped by 8 men in Rajasthan's Alwar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented