പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പരാതിപ്പെടാതെ വിവരം രഹസ്യമാക്കിയ പെണ്‍കുട്ടിയുടെ അമ്മയെ ജീവപര്യന്തം തടവിനും വിധിച്ചു. ചെന്നൈ വേളാച്ചേരിയിലെ 49-കാരനും ഭാര്യയ്ക്കുമാണ് ശിക്ഷ.
പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം. രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്. 11-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അച്ഛന് പലതവണ ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. വിവരം രഹസ്യമാക്കി പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിച്ചതാണ് അമ്മയുടെ പേരിലുള്ള കുറ്റം. സ്കൂളില്‍വെച്ച് പെണ്‍കുട്ടിക്ക് അസ്വസ്ഥതയുണ്ടായപ്പോള്‍ സഹപാഠികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ശിശുസംരക്ഷണവകുപ്പ് രംഗത്തെത്തി.
ഏഴുവയസ്സുമുതല്‍ പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പ്രായപൂര്‍ത്തിയായശേഷവും തുടര്‍ന്നിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. 2019-ല്‍ പിതാവില്‍നിന്നാണ് താന്‍ ഗര്‍ഭിണിയായതെന്നും അമ്മയുടെ പിന്തുണയോടെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി മൊഴി നല്കി.
Content Highlights: minor daughter raped in tamilnadu father gets death sentence mother gets life imprisonment
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..