ഇടുക്കിയില്‍ ഏഴുവയസ്സുള്ള കൊച്ചുമകനെ പീഡിപ്പിച്ച കേസില്‍ 64-കാരന് 73 വര്‍ഷം തടവ്


പ്രതീകാത്മക ചിത്രം/മാതൃഭൂമി

തൊടുപുഴ: ഏഴുവയസ്സുള്ള കൊച്ചുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 64-കാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി പി.ജി. വര്‍ഗീസാണ് പോക്‌സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. പ്രതിക്ക് 1,60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ജാതിക്ക ശേഖരിക്കാന്‍ പോയ കൊച്ചുമകനെയാണ് മുത്തച്ഛന്‍ പീഡിപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയാണ് ഇത് കണ്ടത്. തുടര്‍ന്ന് മുത്തശ്ശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടെ ഇരയുടെ പിതാവ് കൂറുമാറിയിരുന്നെങ്കിലും കോടതി പ്രതിക്ക് പരാമവധി ശിക്ഷ നല്‍കുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 73 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷാണ് കോടതിയില്‍ ഹാജരായത്.

Content Highlights: minor boy raped by grand father in idukki accused gets 73 years imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented