അപകടത്തിൽപ്പെട്ട കാർ
പുന്നയൂര്‍ക്കുളം(തൃശ്ശൂര്‍): ആല്‍ത്തറയില്‍ 15 വയസ്സുകാരന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ജൂവലറികളുടെ ഷട്ടര്‍ തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വടുതല സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷമാകും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക.
വീട്ടുകാര്‍ അറിയാതെയാണ് കുട്ടി അര്‍ധരാത്രി കാറുമായി ഇറങ്ങിയത്. ആല്‍ത്തറ സെന്ററിലെ ഷാലിമാര്‍, നാസ് ജൂവലറികള്‍ക്കാണ് കേട് സംഭവിച്ചത്. ഇരുസ്ഥാപനങ്ങളുടെയും മുന്‍വശത്തെ ഭിത്തി, ഷട്ടര്‍, ചില്ലുവാതിലുകള്‍ എന്നിവ തകര്‍ന്ന നിലയിലാണ്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്തുതന്നെ പോലീസ് എത്തി തകര്‍ന്ന വാഹനം നീക്കംചെയ്തു.
ഷട്ടര്‍ പൊളിഞ്ഞുകിടന്നിട്ടും ജൂവലറി ഉടമകളെ വിവരം അറിയിച്ചില്ലെന്ന് ആരോപിച്ച് മര്‍ച്ചന്റ്സ് അസോസിയേഷന് നേതാക്കളും പോലീസുമായി തര്‍ക്കമുണ്ടായി. രാവിലെ പരിസരത്ത് എത്തിയ ഹോട്ടല്‍ജീവനക്കാരാണ് സംഭവം കടയുടമകളെ അറിയിച്ചത്.
അപകടം നടന്ന വിവരം അറിയിക്കാതിരിക്കുകയും മിനിറ്റുകള്‍ക്കകം ക്രെയിന്‍ എത്തിച്ച് വാഹനം നീക്കുകയും അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. സംഭവത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പരാതി നല്കി. ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് വാഹനം വേഗത്തില്‍ നീക്കംചെയ്തതെന്നും പുലര്‍ച്ചെയായതിനാലാണ് ഉടമകളെ അറിയിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു.
Content Highlights: minor boy driven car and met with accident in punnayurkulam thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..