ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ പണക്കാരനാകാം; ബോംബുണ്ടാക്കി കുറിയര്‍ അയച്ച് 17-കാരന്‍,പൊട്ടിത്തെറിച്ചു


മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കുട്ടി ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചിരുന്നില്ല. ഇന്‍ഷുറന്‍സ് ചെയ്ത പാഴ്സല്‍ നഷ്ടമായാല്‍ സാധനങ്ങളുടെ മൂല്യവും നഷ്ടത്തിന്റെ 110 ശതമാനവും ലഭിക്കുമെന്ന് ഒരു പരസ്യത്തില്‍നിന്ന് അറിഞ്ഞതായി കുട്ടി പോലീസിനോട് പറഞ്ഞു.

പ്രതീകാത്മക ചിത്രം/ANI

മുംബൈ: ഒറ്റരാത്രികൊണ്ട് പണക്കാരനാകാന്‍ ശ്രമിച്ച 17 വയസ്സുകാരന്റെ അതിബുദ്ധി വിനയായി. ബോംബുണ്ടാക്കി കൂറിയര്‍വഴി അയക്കുകയും അത് പൊട്ടിത്തെറിക്കുമ്പോള്‍ പാഴ്‌സലിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുകയുമായിരുന്നു ലക്ഷ്യം. യൂട്യൂബ് ചാനലുകളില്‍നിന്നാണ് 17-കാരന്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത്. ഇലക്ട്രാണിക് സര്‍ക്യൂട്ട്, ബാറ്ററികള്‍ എന്നിവയ്‌ക്കൊപ്പം പടക്കങ്ങളും ചേര്‍ത്താണ് ബോബുണ്ടാക്കിയത്.

തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താനുള്ള സമയവും ക്രമീകരിച്ചു. സ്‌ഫോടനം നടന്നാല്‍ പാഴ്‌സലിന് സംഭവിച്ച നാശനഷ്ടങ്ങളുടെപേരില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍, ജോഗേശ്വരിയിലെ കൂറിയര്‍ കമ്പനിയുടെ ഗോഡൗണില്‍ ബോംബ് പൊട്ടിത്തെറിച്ചതോടെ പോലീസ് നടത്തിയ അന്വേഷണം വഴിത്തിരിവായി. കൗമാരക്കാരന്‍ പിടിയിലാകുകയും ചെയ്തു.

ഗോഡൗണിലെ സ്‌ഫോടനത്തില്‍ അന്വേഷണം നടത്തിയ പോലീസ് പൊട്ടിത്തെറിച്ച പാഴ്സലിനുള്ളില്‍ ബോംബ് കണ്ടെത്തി. ഇത് അയച്ചയാളുടെ വിശദാംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം 17-കാരനിലെത്തുകയായിരുന്നു.

മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കുട്ടി ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചിരുന്നില്ല. ഇന്‍ഷുറന്‍സ് ചെയ്ത പാഴ്സല്‍ നഷ്ടമായാല്‍ സാധനങ്ങളുടെ മൂല്യവും നഷ്ടത്തിന്റെ 110 ശതമാനവും ലഭിക്കുമെന്ന് ഒരു പരസ്യത്തില്‍നിന്ന് അറിഞ്ഞതായി കുട്ടി പോലീസിനോട് പറഞ്ഞു.

ഇതനുസരിച്ചാണ് കൂറിയര്‍ വഴി പാഴ്‌സല്‍ ബുക്ക് ചെയ്തതെന്നും ഇതിന്റെ മൂല്യം 9.81 ലക്ഷം രൂപയാണെന്ന് കാണിച്ചതായും മൊഴിനല്‍കി.

മൊബൈല്‍ഫോണ്‍ വാങ്ങി സര്‍ക്യൂട്ട് തയ്യാറാക്കി ബാറ്ററികള്‍ ഘടിപ്പിക്കുകയും ഉത്സവങ്ങളില്‍ ഉപയോഗിക്കുന്ന പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇത് ഡല്‍ഹി വിലാസം നല്‍കി ബുക്ക് ചെയ്തു. കൂറിയര്‍ ജീവനക്കാര്‍ കുട്ടിയുടെ വീട്ടില്‍നിന്ന് പാഴ്സലെടുത്ത് ജോഗേശ്വരി ആസ്ഥാനമായുള്ള ഓഫീസിലെത്തിച്ചു. അവിടെവെച്ചാണ് പൊട്ടിത്തെറിച്ചത്. 17-കാരനെ 27-വരെ ജുവനൈല്‍ഹോമിലേക്ക് മാറ്റി.

Content Highlights: minor boy arrested in mumbai for making bomb

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented