ബസിടിച്ച് വഴിയാത്രികന്‍ മരിച്ച കേസ്; പ്രതികളുടെ പക്കല്‍ 'മന്ത്രി' യുടെ നമ്പര്‍പ്ലേറ്റ് കണ്ടെത്തി


അപകടത്തിന്റെ ദൃശ്യം, പ്രതികളുടെ പക്കൽനിന്ന് കണ്ടെടുത്ത മന്ത്രിയുടെ നമ്പർപ്ലേറ്റ്

തോപ്പുംപടി: തോപ്പുംപടിയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നുപേരെ തോപ്പുംപടി പോലീസ് പിടികൂടി. തൃക്കാക്കര സ്വദേശി ഇ.എ. അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്സല്‍ (30) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ കാറില്‍നിന്ന് കേരള സ്റ്റേറ്റ് - 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തു. ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അജാസ് എന്നയാളുടേതാണ് കാര്‍.

അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേരള സ്റ്റേറ്റിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.



കഴിഞ്ഞ എട്ടിനാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ പാഞ്ഞുവന്ന ബസ് വഴിയാത്രക്കാരനായ ലോറന്‍സ് വര്‍ഗീസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുറ്റക്കാരനായ ഡ്രൈവറെ പോലീസ് പിടികൂടിയിരുന്നില്ല. ഇതിനെതിരേ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമരം നടത്തിയിരുന്നു. ഡ്രൈവറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തു.

Content Highlights: minister's number plate was found with the accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented