മന്ത്രി മുഹമ്മദ് റിയാസ്, കൊല്ലപ്പെട്ട ഷാജഹാൻ | Photo: മാതൃഭൂമി
പാലക്കാട്: സി.പി.എം. നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ആര്‍.എസ്.എസ്. ശ്രമത്തിന്റെ ഭാഗമാണ് കൊലപാതകം. കേരളത്തില്‍ സി.പി.എമ്മിന് തുടര്‍ഭരണമുണ്ടായത് ആര്‍.എസ്.എസിനെ അസ്വസ്ഥരാക്കുന്നുവെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി.
സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് മൗനമാണ്. സി.പി.എമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് ഇതിന് പിന്നിലെന്ന് റിയാസ് കുറ്റപ്പെടുത്തി. ഷാജഹാനെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററും പ്രതികരിച്ചു. സി.പി.എം. വിട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരാണെന്നുമാണ് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആരോപിക്കുന്നത്.
രാഷ്ട്രീയ കൊലപാതകമാണ് ഷാജഹാന്റേതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. കൈക്കും കാലിനും തലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന സി.പി.എം. ആരോപണത്തെ ആര്‍.എസ്.എസ്. - ബി.ജെ.പി. നേതാക്കള്‍ തള്ളി. സി.പി.എമ്മിനുള്ളിലെ വിഭാഗീയതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അവര്‍ ആരോപിക്കുന്നത്.
Content Highlights: muhammed riyas, shajahan, murder, cpm


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..