'സാറല്ല ആരുവന്ന് പറഞ്ഞാലും ന്യായംനോക്കിയേ ചെയ്യൂ'; ഭക്ഷ്യ മന്ത്രിയോട് CI, ഫോണ്‍ സംഭാഷണം പുറത്ത്


ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും  തമ്മില്‍ വാക്കേറ്റത്തിലായി.

ജി.ആർ അനിൽ,വട്ടപ്പാറ സി.ഐ ഗിരിലാൽ

തിരുവനന്തപുരം: പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആര്‍ അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സി.ഐയുടെ മറുപടി. തുടര്‍ന്ന് മന്ത്രിയോട് ഇയാള്‍ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന്‍ പറഞ്ഞത്.



രണ്ടാം ഭര്‍ത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടര്‍ന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു. സംഭാഷണം പുറത്തായതോടെ പോലീസുകാരനെതിരേ നടപടിക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പോലീസ് തലപ്പത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Minister GR Anil and Vattappara CI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented