പ്രതീകാത്മക ചിത്രം | PTI
എലത്തൂര്‍(കോഴിക്കോട്): രാത്രി പെണ്‍വേഷം കെട്ടി നഴ്സിങ് കോളേജിനടുത്ത് കറങ്ങിയ മറുനാടന്‍ തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി. ശനിയാഴ്ച രാത്രി 11-ഓടെ പെരുന്തുരുത്തി മിനി സ്റ്റേഡിയത്തിന് സമീപത്തെ നഴ്സിങ് കോളേജിനുപിറകിലെ പറമ്പിലാണ് സംഭവം.
പറമ്പിലൂടെ സാരി ധരിച്ച് നടന്നുപോകുന്ന ആളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സമീപത്തെ വീട്ടുകാരന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി തടയുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, സമീപത്തെ കെട്ടിടത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിയാണെന്ന് മനസ്സിലായതോടെ തൊട്ടടുത്തദിവസം സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് വിട്ടയക്കാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഞായറാഴ്ച ഇയാളെ വിട്ടയച്ചു. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാതെ വിട്ടയച്ചതെന്നാണ് പോലീസ് പറയുന്നത്.
Content Highlights: migrant labour dressed up like a girl
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..