നാഥുറാം,മാലതി
നെടുങ്കണ്ടം: പ്രസവിച്ച ഉടനെ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അച്ഛനമ്മമാരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാണ്ഡ്ല സ്വദേശികളായ സാഥുറാം(23), മാലതി(21) എന്നിവരെയാണ് കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുട്ടിയെ ജനിച്ച ഉടനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
സാഥുറാമും മാലതിയും നിയമപരമായി വിവാഹിതരല്ല. മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇരുവരും നാടുവിടുകയായിരുന്നു. കഴിഞ്ഞ മാസമാണ് കമ്പംമെട്ട് ശാന്തിപുരത്ത് തോട്ടത്തില്‍ ജോലിക്കായി ഇരുവരും എത്തിയത്. തോട്ടം ഉടമയുടെ വീട്ടിനു സമീപത്തുളള ഷെഡ്ഡിലാണ് സാഥുറാമും ഭാര്യ മാലതിയും താമസിച്ചിരുന്നത്. മേയ് എഴിന് മാലതി ഇവിടെയുള്ള ശൗചാലയത്തില്‍ പ്രസവിച്ചു.
അവിടെവെച്ചുതന്നെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു. മരിച്ചുവെന്ന് കരുതി ഷെഡ്ഡില്‍ കിടത്തി. പിറ്റേദിവസം തോട്ടം ഉടമയോട് മാലതി പ്രസവിച്ചുവെന്നും കുട്ടി മരിച്ചുവെന്നും അറിയിച്ചു. ഉടമ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവര്‍ എത്തുമ്പോള്‍ കുട്ടിക്ക് നേരിയ അനക്കമുണ്ടായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുംമുന്‍പ് കുട്ടി മരിച്ചു.
അവശയായ മാലതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജായത്.
സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ കഴുത്തിലും വയറിലും പാടുകളും നഖത്തിന്റെ പോറലും കണ്ടെത്തി. കമ്പംമെട്ട് പോലീസ് സാഥുറാമിനെയും മാലതിയെയും ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത്. വെള്ളിയാഴ്ച ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
വിവാഹത്തിന് മുന്‍പേ കുട്ടിയുണ്ടായത് അപമാനമാകുമെന്ന് കരുതി ഇവര്‍ കുട്ടിയെ കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
കമ്പംമെട്ട് സി.ഐ. വി.എസ്.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരായ സണ്ണി, ഷാജി, സാബു, ഏലിയാമ്മ, വി.എം.ജോസഫ്, ജെറിന്‍ ടി.വര്‍ഗീസ്, സുധീഷ്, ജോസിമോള്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: migrant labour couple arrested for killing new born baby
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..