സിദ്ധിഖ് | Photo: Screengrab/ Mathrubhumi News
കോഴിക്കോട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശി സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിബിലി (22) ഫർഹാന (18) എന്നിവർ പിടിയിൽ.
കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്. കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിമാവിലെ ഹോട്ടലിൽ വെച്ചാണെന്നാണ് വിവരം. പ്രതികളായ യുവാവും പെൺകുട്ടിയും ഇയാളുടെ ജീവനക്കാരായിരുന്നു. ചെന്നൈയിൽ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
സിദ്ധിഖ് സാധാരണഗതിയിൽ വീട്ടിൽ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകുന്നത്. പോലീസിന്റെ അന്വേഷണത്തിൽ സിദ്ധിഖ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയിൽ നിന്ന് പിടിയിലാകുന്നത്.
ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഹോട്ടലിൽ സിദ്ധിഖ് മുറിയെടുത്തിരുന്നു. ഇവിടെവെച്ചാണ് ഇയാൾ കൊല്ലപ്പെടുന്നത്. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികൾ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം..
ചെന്നൈയിൽ നിന്ന് പ്രതികളെ മലപ്പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്തായിരുന്നു കൊലപാതകത്തിനുള്ള കാരണം എന്നകാര്യത്തിൽ വ്യക്തമില്ല. മൃതദേഹം കണ്ടെത്തുന്നതിനായി രാവിലെയോടെ ചുരത്തിൽ പോലീസ് തിരച്ചിൽ നടത്തും.
Content Highlights: middle aged man killed by youth and girl in malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..