പ്രതീകാത്മക ചിത്രം/മാതൃഭൂമി
എലത്തൂര്‍: ടി.സി. വാങ്ങാന്‍ നഗരത്തിലെ സ്‌കൂളിലേക്ക് പോവുന്നതിനിടയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി തലക്കുളത്തൂര്‍ പുറക്കാട്ടിരി ബൈത്തുല്‍ നൂര്‍ ഹൗസില്‍
അബ്ദുള്‍നാസറിന്റെ (52) പേരില്‍ പോക്‌സോ നിയമപ്രകാരം എലത്തൂര്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളിയാഴ്ച കര്‍ണാടകയിലെ രാമനഗരം ജില്ലയിലെ ചന്ന പട്ടണത്തിനടുത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.
ഉള്ളിയേരി സ്വദേശിനിയായ പെണ്‍കുട്ടി തലക്കുളത്തൂര്‍ പുറക്കാട്ടിരിയിലെ അമ്മയുടെ വീട്ടില്‍നിന്ന് ജൂലായ് ആറിന് രാവിലെ നഗരത്തിലെ സ്‌കൂളില്‍ പോയതിനുശേഷം തിരിച്ചുവന്നില്ലെന്ന് കാണിച്ച് രക്ഷിതാവ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടന്നത്. ബസ് കിട്ടാത്തതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്ന് സംഭവദിവസം കുട്ടി നാസറിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ചുപറഞ്ഞിരുന്നു. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പോലീസ് കര്‍ണാടകത്തിലെത്തിയത്. അബ്ദുള്‍ നാസറിനെ കൂടാതെ കൂടുതല്‍പ്പേര്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഘത്തിന് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ കൗണ്‍സലിങ് പൂര്‍ത്തിയായ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ആലോചന. മൊഴിയില്‍ അവ്യക്തതയുള്ളതിനാല്‍ ഞായറാഴ്ച കുട്ടിക്ക് വീണ്ടും കൗണ്‍സലിങ് നല്‍കും. പിടിയിലായ നാസര്‍ മയക്കുമരുന്ന് കേസിലുള്‍പ്പെടെ നേരത്തേ പ്രതിയാണ്.
Content Highlights: middle aged man arrested for kidnapping sixteen year old girl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..