രക്തദാഹികളായ ആസ്‌ടെക്കുകള്‍, ജീവനുള്ള ശരീരത്തില്‍നിന്ന് ഹൃദയം പറിച്ചെടുക്കും, 603 തലയോട്ടികള്‍


സുബിന്‍ മാത്യു

ജീവനുള്ള ശരീരത്തില്‍ നിന്ന് ഹൃദയം പറിച്ചെടുക്കുന്നതുമുതല്‍ മൃഗങ്ങള്‍ക്കൊപ്പം തീയില്‍ ചുട്ടെരിക്കുന്നതുവരെയുള്ളവ. മധ്യ മെക്‌സികോയില്‍ 1300 മുതല്‍ 1521 വരെയുളള കാലത്താണ് ആസ്‌ടെക്കുകള്‍ ജീവിച്ചിരുന്നത്. സ്പാനിഷ് സാഹിത്യങ്ങളിലും ഈ ക്രൂരനരബലിയെക്കുറിച്ച് പരാമര്‍ശമുണ്ട്.

image for representation | Mathrubhumi

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി മനുഷ്യരെയും മൃഗങ്ങളെയും ബലിനല്‍കുന്ന പതിവ് മനുഷ്യചരിത്രത്തില്‍ ഉടനീളം കാണാനാകും. ചരിത്രത്തില്‍ ഇതിനു തെളിവുകളുമുണ്ട്. എന്നാല്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി വര്‍ഷം 20,000 മനുഷ്യരെ വരെ നരബലിയായി നല്‍കിയിരുന്ന ഒരു ജനവിഭാഗമുണ്ടായിരുന്നു മധ്യ മെക്‌സിക്കോയില്‍. മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവുംവലിയ രക്തദാഹികളായ ജനവിഭാഗമായാണ് ആസ്‌ടെക്കുകളെ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്.

അഞ്ചു ദൈവങ്ങളായിരുന്നു പ്രധാനമായും ആസ്‌ടെക്കുകള്‍ക്കുണ്ടായിരുന്നത്. ഓരോ ദൈവത്തിനും ഓരോ രീതിയിലുള്ള ബലിയര്‍പ്പിക്കല്‍ രീതികളും. ജീവനുള്ള ശരീരത്തില്‍ നിന്ന് ഹൃദയം പറിച്ചെടുക്കുന്നതുമുതല്‍ മൃഗങ്ങള്‍ക്കൊപ്പം തീയില്‍ ചുട്ടെരിക്കുന്നതുവരെയുള്ളവ. മധ്യ മെക്‌സികോയില്‍ 1300 മുതല്‍ 1521 വരെയുളള കാലത്താണ് ആസ്‌ടെക്കുകള്‍ ജീവിച്ചിരുന്നത്. സ്പാനിഷ് സാഹിത്യങ്ങളിലും ഈ ക്രൂരനരബലിയെക്കുറിച്ച് പരാമര്‍ശമുണ്ട്.നരബലി എന്തിന്?

ആചാരാനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന സംസ്‌കാരമായിരുന്നു ആസ്‌ടെക്കുകളുടേത്. ഓരോ തവണയും 52 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലോകം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ഇതുതടയാന്‍ നരബലിയ്ക്ക് കഴിയുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം. മനുഷ്യര്‍ ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നതിന് കാരണം അഞ്ചു ദൈവങ്ങള്‍ സ്വയം ജീവന്‍ ബലിയര്‍പ്പിച്ചതാണെന്നും ഇതിനു നന്ദി പ്രകടിപ്പിച്ചാണ് നരബലിയെന്നുമായിരുന്നു ഇവരുടെ ഐതിഹ്യം. ഇതിലൂടെ ദൈവങ്ങള്‍ക്ക് അടുത്ത 52 വര്‍ഷങ്ങള്‍ കൂടി മനുഷ്യരാശിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശക്തി ലഭിക്കുമെന്നും ആവശ്യത്തിന് നരബലി നടത്തിയില്ലെങ്കില്‍ 52 വര്‍ഷം കഴിയുമ്പോള്‍ ലോകം അവസാനിക്കുമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. 52 വര്‍ഷം കഴിഞ്ഞുള്ള ആദ്യ സൂര്യോദയം ആസ്ടെക്കുകളുടെ വലിയ ആഘോഷദിനമായിരുന്നു. 18 മാസങ്ങളുള്ള കലണ്ടറാണ് ഇവര്‍ക്കുണ്ടായിരുന്നത്. എല്ലാമാസവും അഞ്ചുദൈവങ്ങള്‍ക്കുമായി പ്രത്യേക ഉത്സവങ്ങളും നടത്തും. ഈ ഉത്സവത്തിലാണ് നരബലി. മെല്‍ ഗിബ്‌സണ്‍ സംവിധാനംചെയ്ത അപ്പോകാലിപ്‌റ്റോ എന്ന ഹോളിവുഡ് ചിത്രത്തില്‍ മായന്‍ സംസ്‌കാരത്തില്‍ നിലവിലുണ്ടായിരുന്ന നരബലിയുടെ ദൃശ്യാവിഷ്‌കാരമുണ്ട്.

കണ്ടെടുത്തത് 603 തലയോട്ടികള്‍

ആസ്‌ടെക്കുകള്‍ നരബലി നടത്തിയിരുന്നു എന്നതിന് ചരിത്രഗവേഷകര്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2020 വരെ 603 മനുഷ്യ തലയോട്ടികളാണ് ആസ്‌ടെക്കുകളുടെ പ്രധാന ആരാധനാലയമായിരുന്ന ടെമ്പ്‌ലോ മയോറില്‍നിന്ന് കണ്ടെത്തിയത്. പുരുഷന്മാരും യുദ്ധത്തടവുകാരുമാണ് കൂടുതലായി ഇരയായത്.

ചില ദൈവങ്ങള്‍ക്ക് കുട്ടികളെയും ബലിനല്‍കുമായിരുന്നു. കൊലപ്പെടുത്തുന്നതിനുമുന്‍പ് കുട്ടികളുടെ ശരീരം മുഴുവന്‍ മുറിവേല്‍പ്പിക്കും. കുട്ടികളുടെ കണ്ണുനീര്‍ ഇഷ്ടമുള്ള ദൈവത്തെ പ്രീതിപ്പിക്കാനായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. ദൈവങ്ങളുടെ വേഷം ധരിപ്പിച്ചാണ് നരബലി നല്‍കുന്ന ആളുകളെ ഒരുക്കുക. ബലിനല്‍കിയശേഷം ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്ന ശീലവും ആസ്‌ടെക്‌സുകള്‍ക്കുണ്ടായിരുന്നു.

Content Highlights: mexico aztec human sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented