മിഠായി വാങ്ങാനെത്തിയ 11-കാരിയെ പീഡിപ്പിച്ചു; പലചരക്ക് കടക്കാരന് അഞ്ചുവര്‍ഷം തടവ്


അബ്‌ദുൾ റഹിമാൻ

പാലക്കാട്: മിഠായിവാങ്ങാന്‍ വന്ന 11 വയസ്സുകാരിയെ കടയ്ക്കുള്ളിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്ന കേസില്‍ പലചരക്കുകടക്കാരന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. മണ്ണാര്‍ക്കാട് ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ളവീട്ടില്‍ അബ്ദുള്‍ റഹിമാനാണ് (65) ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി ജഡ്ജി എല്‍. ജയ്വന്ത് ശിക്ഷവിധിച്ചത്.

പിഴത്തുക മുഴുവനായും അതിജീവിതയ്ക്ക് നല്‍കണം.പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് അന്നത്തെ എസ്.ഐ. ജെ.പി. അരുണ്‍കുമാര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) പി. സുബ്രഹ്‌മണ്യന്‍ ഹാജരായി.

Content Highlights: merchant gets five years imprisonment in pocso case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented