പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍; വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചതിനും കേസ്


പ്രതീകാത്മക ചിത്രം/മാതൃഭൂമി

വണ്ടാഴി: കടയില്‍ സാധനം വാങ്ങാന്‍ വന്ന ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാപാരിയെ അറസ്റ്റ് ചെയ്തു.

നെല്ലിക്കോട് വെട്ടിക്കല്‍ക്കുണ്ട് മുഹമ്മദ്കുട്ടിയാണ് (50) അറസ്റ്റിലായത്. നെല്ലിക്കോടുള്ള കടയില്‍ സാധനം വാങ്ങാന്‍ വന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ്കുട്ടിയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പീഡനവിവരം കുട്ടി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്ന് പിതാവും നാട്ടുകാരും കടയിലെത്തി മുഹമ്മദ്കുട്ടിയെ മര്‍ദിക്കുകയും കടയില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ആ കേസില്‍ കുട്ടിയുടെ പിതാവടക്കം പത്ത് ആളുടെ പേരിലും മംഗലംഡാം പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: merchant arrested in vandazhi palakkad in pocso case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented