Photo: gptcmeppadi.ac.in
കല്പറ്റ: മേപ്പാടി ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ലഹരിയെത്തുന്നതിന്റെ സ്രോതസ്സിനെക്കുറിച്ച് കല്പറ്റ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കുട്ടികള്‍ എം.ഡി.എം.എ. ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണ് അന്വേഷണമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞു.
മയക്കുമരുന്ന് എത്തിക്കുന്നതിനുപിന്നില് ആരാണെന്നു കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്. കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനെയടക്കം മര്‍ദിച്ചവര്‍ ഒളിവില്‍പ്പോയിട്ടുണ്ട്. അവര്‍ക്കുവേണ്ടിയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ജില്ലവിട്ടതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ്., എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ഏറെക്കാലമായി വന്‍തോതില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായതോടെയാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത്. വിദ്യാര്‍ഥികളെയും ലഹരിക്കടത്തുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ അവിടെയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഗുരുതര വീഴ്ചയുണ്ടായി-ടി. സിദ്ദിഖ്
കല്പറ്റ: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടേയും യോഗം വിളിച്ച് ചേര്‍ക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദ്ദേശം നല്‍കിയതായി ടി.സിദ്ദിഖ് എം.എല്‍.എ. ലഹരി ഉപയോഗത്തിനെതിരേ തുടര്‍ നടപടികളാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്കും, നര്‍കോട്ടിക് ഡിവൈ.എസ്.പി.ക്കും എം.എല്‍.എ. കത്തുനല്‍കി.
വിദ്യാര്‍ഥികള്‍ മയക്കുമരുന്നു ഉപയോഗിക്കുന്നതായി പ്രചരിച്ച ദൃശ്യം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്നും എം.എല്‍.എ. പറഞ്ഞു. ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് ആ കാമ്പസിലേക്ക് ചിലര്‍ കടന്ന് വന്നിട്ടും ഇതുവരെ പോലീസോ, എക്സൈസോ, കോളേജ് അധികൃതരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഏറെ ഗൗരവകരമായ വീഴ്ചയാണെന്നും എം. എല്‍.എ. പറഞ്ഞു.
Content Highlights: meppadi polytechnic college clash and drugs using visuals narcotic cell inquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..