ആത്മീയകേന്ദ്രത്തിലെത്തിയയാളെ തട്ടിക്കൊണ്ടുവന്ന് മര്‍ദിച്ചവശനാക്കി വഴിയില്‍ തള്ളി


മണികണ്ഠപ്രസാദ്

കോട്ടയം: വര്‍ക്കലയിലെ ആത്മീയകേന്ദ്രത്തിലെത്തിയ തിരുവന്തപുരം സ്വദേശിയെ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം കോട്ടയത്ത് വഴിയില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരം ചെമ്പഴന്തി പുതുവല്‍പുത്തന്‍വീട്ടില്‍ മണികണ്ഠപ്രസാദ് (51)നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ഇദ്ദേഹവുമായി കാറില്‍ കോട്ടയത്തെത്തിയ അഞ്ചുപേര്‍ ശാസ്ത്രി റോഡില്‍ വഴിയില്‍ തള്ളിയിട്ട് കടന്നു. അവശനിലയില്‍, കോട്ടയം വടവാതൂരിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ മണികണ്ഠപ്രസാദ് വര്‍ക്കലയിലെത്തിയത്. മൂന്നുമണിയോടെ ഒരുസംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു. കമ്പിവടിയും മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്.



ഇദ്ദേഹത്തിന്റെ ഫോണ്‍ കൈക്കലാക്കിയ സംഘം ഇതില്‍നിന്ന് സമൂഹമാധ്യമങ്ങളിലൂടെ ചില സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നും പറയുന്നു. അടുത്തിടെ, സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചില സൈബര്‍ പോസ്റ്റുകളുടെ പേരിലാണ് മര്‍ദ്ദനമെന്നാണ് സൂചന. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് വര്‍ക്കല പോലീസ്, മണികണ്ഠപ്രസാദിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

Content Highlights: Men were Kidnapped, beaten and thrown on the road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented