മുണ്ടിനുള്ളില്‍ ഒളിപ്പിച്ച് കടത്തി, ദൃശ്യം സിസിടിവിയില്‍; പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍


ലിജോ/ പ്രതീകാത്മക ചിത്രം

പാലാ: വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട മൂന്ന് പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചന്‍ ആണ് പിടിയിലായത്.

27000 രൂപയോളം വില വരുന്നതാണ് പൂച്ചകള്‍. പച്ചാത്തോട് പെറ്റ്സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 30-ന് രാത്രി 10.45-നാണ് പൂച്ചകളെ മോഷ്ടിച്ചത്. പൂച്ചകളെ മോഷ്ടിച്ച്, മുണ്ടിനുള്ളിലാക്കി പുറത്തുപോകുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഒരുമാസത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 24-ാം തീയതി ഭാര്യയോടും കുട്ടികളോടുമൊപ്പം പ്രതി ഈ സ്ഥാപനത്തില്‍ എത്തി ചെറിയ ഒരു പട്ടിക്കുട്ടിയെ നല്‍കി മറ്റൊരു പട്ടിയെ വാങ്ങിയതായി കണ്ടെത്തി.

തുടര്‍ന്ന് പോലീസ് നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. എസ്.എച്ച്.ഒ. കെ.പി. തോംസണ്‍, എസ്.ഐ. അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ. തോമസ്, ഷെറിന്‍ സ്റ്റീഫന്‍, സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസില്‍നിന്നും കണ്ടെത്തി. പ്രതി മണിമല, കറുകച്ചാല്‍ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കറുകച്ചാലിലെ വധശ്രമ കേസില്‍ പ്രതിയെ അഞ്ചുവര്‍ഷം ശിക്ഷിച്ചിരുന്നു.


Content Highlights: men arrested for stealing pet cats

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented