ബിജെപി നേതാവ് നടത്തിയത് വ്യഭിചാരകേന്ദ്രം; റിസോര്‍ട്ടില്‍ കുട്ടികളെ പൂട്ടിയിട്ടു, 73 പേര്‍ പിടിയില്‍


Photo: NDTV

ഗുവാഹാട്ടി: റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാര കേന്ദ്രം നടത്തിയെന്ന കേസില്‍ മേഘാലയയിലെ ബി.ജെ.പി. നേതാവിനായി പോലീസിന്റെ തിരച്ചില്‍. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായ ബെര്‍ണാഡ് എന്‍. മാരകിനെ കണ്ടെത്താനാണ് മേഘാലയ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകുട്ടികളെ പോലീസ് മോചിപ്പിച്ചിരുന്നു. വ്യഭിചാരക്കുറ്റത്തിന് റിസോര്‍ട്ടിലെ ജീവനക്കാരടക്കം 73 പേര്‍ അറസ്റ്റിലാവുകയും ചെയ്തു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് സംഘം വെസ്റ്റ് ഗാരോ ഹില്‍സിലെ റിംപു ബംഗാന്‍ റിസോര്‍ട്ടില്‍ റെയ്ഡിനെത്തിയത്. ശനിയാഴ്ച പകല്‍വരെ റെയ്ഡ് നീണ്ടതായാണ് റിപ്പോര്‍ട്ട്. ആറുകുട്ടികളെ വൃത്തിഹീനമായ ചെറിയ മുറികളിലാണ് പൂട്ടിയിട്ടിരുന്നത്. ഇവരെ പോലീസ് മോചിപ്പിച്ചു.

ബി.ജെ.പി. നേതാവായ ബെര്‍ണാഡോയാണ് റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാരകേന്ദ്രം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരാഴ്ചയിലേറെയായി കാണാനില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീ അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണമാണ് റിസോര്‍ട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി ഗാരോ ഹില്‍സിലെ തുറാ എന്ന സ്ഥലത്തുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തതോടെയാണ് റിസോര്‍ട്ടില്‍ നടന്ന പീഡനം പുറത്തറിഞ്ഞതെന്നും പോലീസ് പറഞ്ഞു.

ഒരാഴ്ചയിലേറെ നിരവധിതവണ താന്‍ ലൈംഗികപീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. സുഹൃത്താണ് തന്നെ റിസോര്‍ട്ടിലെത്തിച്ചതെന്നും ഇവിടെവെച്ച് നിരവധിതവണ ലൈംഗിക പീഡനത്തിനിരയായെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഈ സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപുറമേ റിസോര്‍ട്ടിനെതിരേ നാട്ടുകാരില്‍നിന്ന് പരാതി ലഭിച്ചിരുന്നതായും തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും പോലീസ് പറഞ്ഞു. മൂന്നുനില കെട്ടിടത്തിലായിരുന്നു റിംപു ബഗാന്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. റിസോര്‍ട്ടില്‍ ആകെ 30 ചെറിയ മുറികളാണുള്ളതെന്നും പോലീസ് പറഞ്ഞു.

അതേസമയം, താന്‍ കുറ്റക്കാരനല്ലെന്നും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ തന്നോടുള്ള പക തീര്‍ക്കുകയാണെന്നുമാണ് ബെര്‍ണാഡിന്റെ ആരോപണം. തനിക്കെതിരേ വ്യാജ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രിയാണ് റെയ്ഡിന് ഉത്തരവിട്ടതെന്നും ബി.ജെ.പി. നേതാവ് ആരോപിച്ചു.

റിസോര്‍ട്ടില്‍ ഒരു തെറ്റും നടന്നിട്ടില്ല. വാറന്റ് പോലും ഇല്ലാതെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ മുഖ്യമന്ത്രി ചൂഷണം ചെയ്യുകയാണ്. രാഷ്ട്രീയകാരണങ്ങളാല്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേസില്‍ പിടിയിലായവരൊന്നും ഒരു അസാന്മാര്‍ഗിക പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടവരല്ല. പോലീസ് റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. താന്‍ പഠിപ്പിക്കുന്ന, സ്‌പോണ്‍സര്‍ ചെയ്ത വിദ്യാര്‍ഥികളാണവര്‍. പ്രായപൂര്‍ത്തിയായവര്‍ പാര്‍ട്ടികള്‍ക്കായി ഒത്തുചേരുന്നത് വ്യഭിചാരമാണെന്ന് പറയാനാകില്ലെന്നും ഒരു ഹോംസ്‌റ്റേയെ വ്യഭിചാരകേന്ദ്രമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. കൂടി ഉള്‍പ്പെടുന്ന മേഘാലയ ഡെമോക്രാറ്റിക് മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതു കണക്കിലെടുക്കാതെ, ഗാരോ ഹില്‍ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ അംഗമായ ബെര്‍ണാഡ് മാരക് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. അതേസമയം, റെയ്ഡിനെക്കുറിച്ച് ബി.ജെ.പി. സംസ്ഥാന ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.


Content Highlights: meghalaya bjp leader resort raided by police they rescued six children from brothel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented