ട്രെയിനിൽ വിദ്യാർഥിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതെന്നു സംശയിക്കുന്ന ആൾ | ഫോട്ടോ: Screengrab/Mathrubhumi News
കാസര്‍കോട്: കാസര്‍കോട് ട്രെയിനില്‍ വിദ്യാര്‍ഥിയ്ക്കു നേരെ ലൈംഗികാതിക്രമം. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനിലാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ നീലേശ്വരത്തുവെച്ചാണ് സംഭവം.
തലശ്ശേരിയില്‍ നിന്ന് കയറിയ മധ്യവയസ്‌കനാണ് ബെംഗളൂരുവിൽ മെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടി ഇയാളുടെ ഫോട്ടോ എടുത്തതോടെ അടുത്ത സ്‌റ്റേഷനില്‍ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
ട്രെയിന്‍ കാസര്‍കോടെത്തിയപ്പോള്‍ പെണ്‍കുട്ടി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ നീലേശ്വരം സ്‌റ്റേഷനില്‍ എത്തി സിസിടിവി ദൃശ്യങ്ങളുള്‍ പരിശോധിച്ചു.
ട്രെയിനുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നതിനിടെ ട്രെയിനിലെ സുരക്ഷ ശക്തമാക്കണമെന്നും എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലും ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതിനിടെയാണ് പുതിയ സംഭവം.
Content Highlights: medical student faces sexual assault in moving train


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..