പിടിയിലായ നജ്മൽ, സെയ്തലി, അൽത്താഫ്
ചവറ(കൊല്ലം): ബെംഗളൂരുവില്‍നിന്ന് കൊണ്ടുവരികയായിരുന്ന 208 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിത്. ചവറ പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. കാവനാട് ആമിന മന്‍സിലില്‍ നജ്മല്‍ (23), ഉമയനല്ലൂര്‍ സെയ്തലി വില്ലയില്‍ സെയ്തലി (22), വെള്ളിമണ്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 33.8 ഗ്രാം കഞ്ചാവും പിടികൂടി. സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
20 ലക്ഷം രൂപയോളം വിലവരുന്ന ലഹരിയാണ് ഇവരില്‍നിന്നു പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഓച്ചിറ, കൊല്ലം, ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്താനെത്തിച്ചതാണ് എം.ഡി.എം.എ.. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇവര്‍ ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ചുകൊടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.
ചവറ പാലത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാറില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. കാറുകള്‍ വാടകയ്‌ക്കെടുത്താണ് ഇവര്‍ ബെംഗളൂരുവില്‍നിന്നു ലഹരിയെത്തിച്ചിരുന്നത്. ഇങ്ങനെ വലിയ അളവില്‍ കൊണ്ടുവരുന്ന എം.ഡി.എം.എ. 0.5 ഗ്രാമിന്റെ പൊതികളിലാക്കി വലിയ തുകയ്ക്ക് വില്‍പ്പന നടത്തും.
ചവറ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ നൗഫല്‍, ഗോപാലകൃഷ്ണന്‍, ഓമനക്കുട്ടന്‍, എ.എസ്.ഐ. സജികുമാര്‍, സി.പി.ഒ.മാരായ രാജീവ് രാജ്, ജയകൃഷ്ണന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ആര്‍.അജയകുമാര്‍, ഡാന്‍സാഫ് എസ്.ഐ. പി.ബൈജു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: mdma worth 20 lakhs seized in chavara kollam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..