ഗ്രാമിന് 5000 രൂപയ്ക്ക് വില്‍പ്പന; കാഞ്ഞങ്ങാട്ട് പിടികൂടിയത് പത്തുലക്ഷം രൂപയുടെ MDMA


രഞ്ജിത്ത്

കാഞ്ഞങ്ങാട്: ബെംഗളൂരുവില്‍നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ച 200 ഗ്രാം എം.ഡി.എം.എ. എക്‌സൈസ് ഉദ്യോഗസഥര്‍ പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. കിനാനൂര്‍ കൂവാറ്റയിലെ വി.രഞ്ജിത്തി(32) നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി കോട്ടച്ചേരി ഭാഗത്തേക്ക് നടന്നുവരികയായിരുന്നു പ്രതി.

പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന്. നീലേശ്വരം, കാഞ്ഞങ്ങാട്, മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്നെത്തിക്കുന്ന കണ്ണികളിലൊരാളാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമൊന്നിന് 5000 രൂപവരെ വില ഈടാക്കിയാണ് ഇത് വില്‍ക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജി.വിനോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.അഷറഫ്, കെ.സുരേഷ്ബാബു, എന്‍.വി.സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സാജന്‍, സി.അജീഷ്, കെ.ആര്‍.പ്രജിത്ത്, നിഷാന്ത് പി.നായര്‍, പി.മനോജ്, വി.മഞ്ജുനാഥന്‍, എല്‍.മോഹനകുമാര്‍, പി.ശൈലേഷ്‌കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ പി.വി.ദിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.

എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വേ സംരക്ഷണസേന, കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച്‌സംഘം, എക്‌സൈസ് ഐ.ബി. എന്നിവര്‍ സംയുക്തമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 600 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കൊടുവള്ളി എലൈറ്റില്‍ കിഴക്കോത്ത് സ്വദേശി നടമുറിക്കല്‍ എന്‍.എം.ജാഫര്‍ (43) ആണ് അറസ്റ്റിലായത്.

ന്യൂഡല്‍ഹിയില്‍നിന്ന് രാജധാനി എക്‌സ്പ്രസില്‍ കണ്ണൂരില്‍ ഇറങ്ങി റോഡ് മാര്‍ഗം കൊടുവള്ളിയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അറസ്റ്റിലായത്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്ന് ഇത് വാങ്ങി കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്ന് പ്രതി വെളിപ്പെടുത്തി. ആര്‍.പി.എഫ്. സി.ഐ.ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലിയാത്ത്, എസ്.ഐ. എന്‍.കെ.ശശി, എ.എസ്.ഐ. സജി അഗസ്റ്റിന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ എം. ബൈജു, എം.കെ.സജീവന്‍, പി.ശശിധരന്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ് വിനോദ്, സുധീര്‍, എക്‌സൈസ് റേയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ.സന്തോഷ്, എന്‍.വി.പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഹൈല്‍ സജിത്ത്, രഞ്ജിത് കുമാര്‍, നിഖില്‍, എം.സജിത്ത് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

Content Highlights: mdma seized in kanhangad kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented