എം.ഡി.എം.എ. ലഹരിമരുന്നുമായി പിടിയിലായവർ | Screengrab: Mathrubhumi News
കല്പറ്റ: വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം എം.ഡി.എം.എ. പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
കൊടുവള്ളി സ്വദേശി മുഹമ്മദ് മിദ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കള്‍ സഞ്ചരിച്ച കാറില്‍നിന്ന് ഡാഷ്‌ബോര്‍ഡില്‍ ഒളിപ്പിച്ചനിലയില്‍ ലഹരിമരുന്ന് കണ്ടെടുത്തത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും.
Content Highlights: mdma seized from sulthan bathery wayanad three in police custody
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..