അറസ്റ്റിലായ ഹഫ്‌സ റിഹാനത്ത് ഉസ്മാൻ
ഉദുമ(കാസര്‍കോട്): സംസ്ഥാനത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിതരണം ചെയ്യുന്ന നൈജീരിയന്‍ യുവതിയെ ബേക്കല്‍ പോലീസ് ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ഹഫ്‌സ റിഹാനത്ത് ഉസ്മാനെ (ബ്ലെസിങ് ജോയ്-22) യാണ് ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
പഠനവിസയില്‍ ഒന്നരവര്‍ഷം മുന്‍പാണ് യുവതി െബംഗളൂരുവിലെത്തിയതെന്നും അവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടെന്നും അഡീഷണല്‍ എ.എസ്.പി. പി.കെ.രാജു പറഞ്ഞു. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘത്തിലെ അംഗമാണ് യുവതിയെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. യുവതി റിമാന്‍ഡിലായ വിവരം നൈജീരിയന്‍ എംബസിയെ അറിയിച്ചതായി ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍ പറഞ്ഞു.
സഹായമായത് വാട്‌സാപ്പ് നമ്പര്‍
കഴിഞ്ഞമാസം 21-ന് 153 ഗ്രാം എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചട്ടഞ്ചാല്‍ തൈര്യ റോഡിലെ പുത്തരിയടുക്കം വീട്ടിലെ എം.എ.അബൂബക്കര്‍ (35), ഭാര്യ ആമിന അസ്ര (23), ബെംഗളൂരുവിലെ എ.കെ.വസീം (32), പി.എസ്.സൂരജ് (31) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്ക് കിട്ടുന്ന ലഹരിമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയില്‍ പിടിയിലായവരുടെ ഫോണില്‍നിന്ന് ബേക്കല്‍ പോലീസിന് നൈജീരിയന്‍ വാട്‌സാപ്പ് നമ്പര്‍ ലഭിക്കുകയായിരുന്നു. അത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് ഹഫ്‌സ റിഹാനത്ത് ഉസ്മാനെ ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് പിടിക്കാന്‍ പോലീസിന് കഴിഞ്ഞത്. മയക്കുമരുന്ന് വിപണിയിലെ സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റില്‍ പ്ലാറ്റ്‌ഫോമിലൂടെയായതിനാല്‍ തുടരന്വേഷണം ആ വഴിക്കും നടത്തുമെന്നും അഡീഷണല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ നൈജീരിയക്കാരെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.പ്രദീപ്, കെ.എം.ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു പുല്ലൂര്‍, ശ്രീജിത്ത് കാനായി, എ.സീമ, വി.ദീപക്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ നികേഷ് വെള്ളൂര്‍, ഹരീഷ് ബീംബുങ്കാല്‍, പി.സരീഷ്, രേഷ്മ പടോളി എന്നിവരുമുണ്ടായിരുന്നു.
Content Highlights: mdma drugs case nigerian woman arrested in bengaluru by kerala police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..