മലപ്പുറത്ത് രണ്ടിടങ്ങളില്‍നിന്നായി പിടികൂടിയത് 201 ഗ്രാം MDMA; മൂന്നുപേര്‍ അറസ്റ്റില്‍


തിരൂരിൽ അറസ്റ്റിലായ അബൂബക്കർ, അഹമ്മദ്

തിരൂര്‍(മലപ്പുറം): അന്തഃസംസ്ഥാന ലഹരിക്കടത്തുസംഘത്തിലെ കേരളത്തിലെ മുഖ്യ ഇടനിലക്കാരായ രണ്ടുപേര്‍ തിരൂരില്‍ അറസ്റ്റിലായി. പറവണ്ണ പള്ളാത്ത് അഹമ്മദ് (30) വേങ്ങര പൂച്ചേങ്ങല്‍ അബൂബക്കര്‍ (26) എന്നിവരാണ് 190 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ തിരൂര്‍ ടൗണില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. എം.ഡി.എം.എ. ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണങ്ങളും കണ്ടെടുത്തു. ആറുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത എം.ഡി.എം.എ.

ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി. വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ സി.ഐ എം.ജെ.ജിജോയും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്. എസ്.ഐ. മാരായ സജേഷ്, സി ജോസ്, വിപിന്‍, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, പ്രതീഷ് കുമാര്‍, സീനിയര്‍ സി.പി.ഒ രാജേഷ്, ജയപ്രകാശ്, സി.പി.ഒ. മാരായ ധനീഷ്‌കുമാര്‍, അരുണ്‍, ആന്റണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



11 ഗ്രാം എം.ഡി.എം.എ.യുമായി കടയുടമ അറസ്റ്റില്‍

പെരിന്തല്‍മണ്ണ(മലപ്പുറം): 11 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തിലെ കടയുടമയെ എക്സൈസ് സംഘം പിടികൂടി. പെരിന്തല്‍മണ്ണ ടൗണില്‍ താക്കോല്‍നിര്‍മാണ കട നടത്തുന്ന ഏലംകുളം പട്ടുകുത്ത് വീട്ടില്‍ മുഹമ്മദ് സുഹൈര്‍ (36) ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പട്ടാമ്പി റോഡില്‍വെച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഓടിരക്ഷപ്പെട്ട കൂട്ടാളിക്കായി അന്വേഷണം നടത്തുന്നതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ ദിവസങ്ങളായി ഈ കട നിരീക്ഷിച്ചതിന്റെ ഫലമായാണ് ഉടമ പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ യു. കുഞ്ഞാലന്‍കുട്ടി, കെ. മനോജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.കെ. മുഹമ്മദ് നിയാസ്, കെ. നിപുണ്‍, ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: mdma cases in malappuram tirur and perinthalmanna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented