രാത്രിസമയത്ത് MDMA എത്തിക്കും; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പിടികൂടിയത് ബലപ്രയോഗത്തിലൂടെ


പിടിയിലായ പ്രതികൾ

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊളവല്ലൂര്‍ കുണ്ടന്‍ചാലില്‍ കുന്നേത്ത്പറമ്പ് ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ വീട്ടില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് 11 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

ആലപ്പുഴ ഭാഗത്തേക്കു മയക്കുമരുന്നുമായി കാറില്‍ ഒരുസംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് വ്യാഴാഴ്ച വെളുപ്പിനാണ് പരിശോധന നടത്തിയത്. കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോലീസിനുനേരേ കാര്‍ അതിവേഗത്തില്‍ പാഞ്ഞടുത്തു. ഓടിമാറിയതിനാലാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. പിന്നാലെ കാര്‍ അടുത്തുള്ള വൈദ്യുതിത്തൂണില്‍ ഇടിച്ചുനിന്നു. ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



മയക്കുമരുന്ന് ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും വില്‍ക്കാന്‍ കൊണ്ടുവന്നതാണ്. ഹൃദ്യ എറണാകുളത്തു താമസിച്ച് രാത്രികാലങ്ങളില്‍ എം.ഡി.എം.എ. ആലപ്പുഴയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

Content Highlights: MDMA case, three arrested in alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented