ആലപ്പുഴയിലെ MDMA കച്ചവടം: സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍, ബി.ടെക് ബിരുദധാരി


അബ്ദുൾ മനാഫ്

അമ്പലപ്പുഴ: ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. എത്തിച്ച് ആലപ്പുഴ പട്ടണത്തിലും പരിസരങ്ങളിലും വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. ആലപ്പുഴ നഗരസഭ വെള്ളക്കിണര്‍ വാര്‍ഡില്‍ നടുവില്‍പ്പറമ്പില്‍ അബ്ദുള്‍ മനാഫിനെ(26)യാണ് പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദും സംഘവും പിടികൂടിയത്. ആഡംബരബസില്‍ ബെംഗളൂരുവില്‍ പോയി ഒരുദിവസം താമസിച്ച് എം.ഡി.എം.എ. എത്തിക്കുന്നതു ബി.ടെക്. ബിരുദധാരിയായ ഇയാളാണെന്ന് പോലീസ് അറിയിച്ചു.

സംഘത്തിലെ പ്രധാനികളായ ഇരവുകാട് വാര്‍ഡില്‍ തിണ്ടങ്കേരിയില്‍ ഇജാസ് (25), വട്ടയാല്‍ വാര്‍ഡില്‍ അരയന്‍പറമ്പില്‍ റിന്‍ഷാദ് (26) എന്നിവരെ ഈമാസം ഒന്നിനു പുന്നപ്ര പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മനാഫ് പിടിയിലാകുന്നത്. എം.ഡി.എം.എ. വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള പണമിടപാട് ഇയാളുടെ അക്കൗണ്ടുവഴിയാണെന്നു പോലീസ് പറഞ്ഞു.

സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകള്‍. കൊണ്ടുവരുന്ന എം.ഡി.എം.എ.യില്‍നിന്ന് സ്വന്തം ഉപയോഗത്തിനുള്ളത് എടുത്തശേഷമാണ് ബാക്കി വില്‍പ്പനയ്ക്കായി ഇജാസിനും റിന്‍ഷാദിനും കൈമാറുന്നത്. ബെംഗളൂരുവില്‍ പോയിവരുന്നതിനുള്ള ചെലവും ഇയാള്‍ ഈടാക്കും.

ഒരുവര്‍ഷമായി ഇയാള്‍ എം.ഡി.എം.എ. ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്.ഐ. എ. സിദ്ധിക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സേവ്യര്‍, അനസ്, ടോണി, ബിനോയ്, ദിനു, രാജീവ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights: mdma case alappuzha one more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented