സൈനികൻ എഎസ്ഐയുടെ തല അടിച്ചുപൊട്ടിച്ചു; ലഹരിമരുന്ന്‌ കേസിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യം


ലോഡ്‌ജിൽനിന്നു എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾക്കിടയിലായിരുന്നു ആക്രമണം.

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

കൊല്ലം: ലഹരിമരുന്ന്‌ കേസിൽ അറസ്റ്റിലായ സംഘത്തെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും എ.എസ്.ഐ.യുടെ തല അടിച്ചുപൊട്ടിച്ചു. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. എ.എസ്.ഐ. പ്രകാശ് ചന്ദ്രനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മേവറത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊറ്റങ്കര ഇന്ദീവരത്തിൽ, സൈനികനായ വിഷ്ണു (30), സഹോദരൻ വിഘ്‌നേഷ് (25) എന്നിവരാണ് സ്റ്റേഷനിൽ ആക്രമണം നടത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രി വൈകിയും ചോദ്യംചെയ്തുവരികയാണ്.

കരിക്കോടുള്ള ലോഡ്‌ജിൽനിന്നു എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾക്കിടയിലായിരുന്നു ആക്രമണം. സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും പ്രതികളെ കാണണമെന്നാവശ്യപ്പെട്ടു. ജാമ്യത്തിൽ വിടണമെന്ന് റൈറ്റർ ഡ്യൂട്ടിയിലായിരുന്ന പ്രകാശ് ചന്ദ്രനോട് ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കാൻ പോകുകയാണെന്നറിയിച്ചതോടെ പ്രകോപിതനായ വിഷ്ണു കൈയിലെ വളകൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: mdma case accused relatives attacked police in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented