കൂറിയര്‍ വഴി MDMA, കാത്തിരുന്ന് എക്‌സൈസ്; വാങ്ങാനെത്തിയവര്‍ കുതറിയോടി, രണ്ടുപേര്‍ പിടിയില്‍


കൂറിയർ ഓഫീസിൽ പാഴ്സൽ ആയി എത്തിയ മയക്കുമരുന്ന് പരിശോധിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർ(ഇടത്ത്) പിടിയിലായ നന്ദു(വലത്ത്)

കൊല്ലം: കൂറിയര്‍ വഴി അയച്ച മാരക മയക്കുമരുന്ന് എക്‌സൈസ് സംഘം പിടികൂടി. മയക്കുമരുന്ന് കൂറിയര്‍ സര്‍വീസില്‍നിന്നു വാങ്ങാനെത്തിയ സംഘത്തിലെ രണ്ടുപേരെ പിടികൂടി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.

ആശ്രാമം ചേക്കോട്ട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൂറിയര്‍ സര്‍വീസിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ. പാഴ്സലായി എത്തിയത്. നന്ദു, പുത്തന്‍വീട്, ആശ്രാമം എന്ന വിലാസത്തിലാണ് പാഴ്സല്‍ വന്നത്. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പരും പായ്ക്കറ്റിനു മുകളില്‍ എഴുതിയിരുന്നു. ബെംഗളൂരുവിലെ ഭട്ടാരഹള്ളി എന്ന സ്ഥലത്തുനിന്നുള്ള ആദര്‍ശിന്റെ പേരിലായിരുന്നു കൂറിയര്‍ അയച്ചത്. കൂറിയര്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് സംശയംതോന്നി എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ മയക്കുമരുന്നാണെന്ന സംശയമുണ്ടായി.



വാങ്ങാനെത്തുന്നവരെയും കാത്ത് എക്‌സൈസ് സംഘം കൂറിയര്‍ സര്‍വീസിനു സമീപത്ത് നിന്നു. കൂറിയര്‍ സ്ഥാപനത്തില്‍നിന്ന് പായ്ക്കറ്റിനു മുകളില്‍ രേഖപ്പെടുത്തിയിരുന്ന നമ്പരില്‍വിളിച്ച് പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും വന്നു കൈപ്പറ്റണമെന്നും അറിയിച്ചതിനെ തുടര്‍ന്ന് മൂന്നു യുവാക്കള്‍ എത്തി. പാഴ്സല്‍ കൈപ്പറ്റുന്നതിനിടെ എക്‌സൈസ് സംഘത്തെക്കണ്ട മൂവരും കൂറിയര്‍ ജീവനക്കാരെ തള്ളിമാറ്റി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരാളെ അവിടെവെച്ചുതന്നെ പിടികൂടി. ചവറ പുത്തന്‍തെരുവ് സ്വദേശി നന്ദു(22)വാണ് പിടിയിലായത്. ആശ്രാമം സ്വദേശി അനന്തവിഷ്ണുവും പിന്നീട് കസ്റ്റഡിയിലായി. രക്ഷപ്പെട്ടയാളെ പിടികൂടാന്‍ എക്‌സൈസ് തിരച്ചില്‍ ആരംഭിച്ചു.

നന്ദുവിനെ ചോദ്യംചെയ്തപ്പോള്‍ എന്‍ജിനിയറിങ്ങിനു പഠിക്കുകയാണെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്. ഏകദേശം പതിനഞ്ചുഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. ഒരുഗ്രാമിന് വിപണിയില്‍ അയ്യായിരം രൂപയാണ് വില. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ബി.സുരേഷ്‌കുമാര്‍, റോബര്‍ട്ട്, ഇന്‍സ്‌പെക്ടര്‍ ഡി.വിഷ്ണു, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, പ്രിവന്റീവ് ഓഫീസര്‍ മനു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീനാഥ്, മുഹമ്മദ് കാഹില്‍, അജീഷ് ബാബു, ബിനു ലാല്‍, വനിതാ ഓഫീസര്‍ ബിന്ദുലേഖ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Content Highlights: mdma bought through courier service one arrested in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented