കോഴിക്കോട്ട് പിടിയിലായ ഫാസിൽ, ആദർശ് സജീവൻ
കോഴിക്കോട്: എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചെലവൂര്‍ പൂവത്തൊടികയില്‍ ആദര്‍ശ് സജീവന് (23), തയ്യില്‍ വീട്ടില്‍ ഫാസില്‍ (27) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആമോസ് മാമന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇമ്മാനുവല്‍ പോളിന്റെയും നേതൃത്വത്തിലുള്ള ഡന്‍സാഫ് സ്ക്വാഡും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
ഈസ്റ്റ്ഹില്‍ കെ.ടി. നാരായണന് റോഡില്‍ വെച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാറില്‍ സംശയാസ്പദമായ സഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരില്‍നിന്ന് 36 ഗ്രാം എം.ഡി.എം.എ.യും അളന്ന് വില്‍പ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പേക്ക് ചെയ്യുന്ന ചെറിയ കവറുകളും കണ്ടെടുത്തു.
ബെംഗളൂരുവില്‍ നിന്നും എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് കൈമാറുവാന്‍ നഗരത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരും. പിടിയിലായ ഫാസിലിന് സമാനമായ കേസ് വയനാട്ടില്‍ നിലവിലുണ്ട്. എസ്.ഐ. എസ്. മനോജ്കുമാര്‍, ഡന്‍സാഫ്- ക്രൈംസ്ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ. പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, നടക്കാവ് എസ്.ഐ. ബാബു പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ്കുമാര്‍, സി. അനൂപ്, ഹോം ഗാര്‍ഡ് സുരേന്ദ്രന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇടുക്കിയില്‍ മൂന്നുപേര്‍ പിടിയില്‍
രാജാക്കാട്(ഇടുക്കി): മാരക ലഹരിവസ്തുവായ എം.ഡി.എം.എ. (മെത്തലീന്‍ ഡയോക്സി മെത്താംഫീറ്റമിന്‍)യുമായി രണ്ടു യുവാക്കളെ പിടികൂടി. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ യുവാവിേനയും അറസ്റ്റ് ചെയ്തു.
രാജാക്കാട് പൊന്മുടി ചേലച്ചുവട് സ്വദേശി ടോണി ടോമി (22), രാജാക്കാട് ചെരിപുറം സ്വദേശി ആനന്ദ് സുനില്‍ (22), കനകപുഴ സ്വദേശി ആല്ബിന് ബേബി (24) എന്നിവരാണ് പിടിയിലായത്.
രാജാക്കാട് സി.ഐ. ബി. പങ്കജാക്ഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആനന്ദ്, ടോണി എന്നിവരുടെ കൈയില്‍നിന്ന് 20 മില്ലിഗ്രാം വീതം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് എം.ഡി.എം.എ. എത്തിച്ചുനല്‍കിയത് ആല്‍ബിനാണെന്ന് മനസ്സിലായത്. പിടിച്ചെടുത്ത എം.ഡി.എ.എയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. രാജാക്കാട് പോലീസ് സ്റ്റേഷന് എസ്.ഐമാരായ അനൂപ്, ജോണി, പോലീസ് ഉദ്യോഗസ്ഥരായ ജയചന്ദ്രന്‍പിള്ള, ജിബിന്‍, ദീപക്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
എം.ഡി.എം.എ.യുെട ഉപയോഗം ഗുരുതരമായ ആരോഗ്യ- മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൊല്ലത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അഞ്ചാലുംമൂട്(കൊല്ലം): തൃക്കരുവ വന്മളയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. തൃക്കരുവ വന്മള മാവുന്നേല്‍ തെക്കതില്‍ മുജീബ് (27), മാവുന്നേല്‍ മേലതില്‍ മാഹിന്‍ (23) എന്നിവരെയാണ് ആന്റിനാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡി.എ.എന്‍.എസ്.എഫ്.) അഞ്ചാലുംമൂട് പോലീസും ചേര്‍ന്നു പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാമോളം എം.ഡി.എം.എ.യും 12 ഗ്രാമിന്റെ രണ്ടു പൊതി കഞ്ചാവും പിടികൂടി. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം എം.ഡി.എം.എ. പിടികൂടുന്നത്. ഇതിന് ലക്ഷങ്ങള്‍ വിലവരുമെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറഞ്ഞത്: വന്മള കേന്ദ്രീകരിച്ച് മയക്കുമരുന്നുവ്യാപാരം നടക്കുന്നതായി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ.യുമായി യുവാക്കള്‍ ബസ്സില്‍ കൊല്ലം ബൈപ്പാസിലെ ആല്‍ത്തറമൂട്ടില്‍ ഇറങ്ങിയതുമുതല്‍ സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ പിന്തുടര്ന്നു. ഇരുവരും ഓട്ടോയില്‍ വന്മളയിലെത്തി അവിടെനിന്ന് വീട്ടിലേക്ക് നടക്കുന്നതിനിടെ പിടികൂടുകയായിരുന്നു.
ഡി.എ.എന്‍.എസ്.എഫ്. എ.സി.പി. സക്കറിയ മാത്യു, എസ്.ഐ. ജയകുമാര്‍, എ.എസ്.ഐ. ബൈജു പി. തുടങ്ങിയവരടങ്ങിയ സംഘമാണ് അഞ്ചാലുംമൂട് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.
എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ്, അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്‍, എസ്.ഐ.മാരായ അനീഷ്, റഹിം, ബാബുക്കുട്ടന്, എ.എസ്.ഐ. ലാലു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റോസി സേവ്യര്‍ എന്നിവരടങ്ങിയ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. വീടിന്റെ സമീപത്തുനിന്ന് മയക്കുമരുന്നുവില്‍പ്പന നടത്തിയ കവറുകളും പാഴ്സല്‍ വന്ന കവറുകളും കണ്ടെടുത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..